Kozhikode

ടൂറിസം സര്‍ക്യൂട്ട് പദ്ധതി: കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

രാവിലെ 11 മണിയോടെ കല്ലകത്ത് ബീച്ചിലെത്തിയ കലക്ടര്‍ കല്ലകത്ത് ബീച്ചിന്റെ സൗന്ദര്യവും സാധ്യതയും മനസ്സിലാക്കി. ബീച്ച് വൃത്തിയായി സൂക്ഷിക്കുന്നതിന് എല്ലാവരുടേയും സഹകരണം ആവശ്യപ്പെട്ടു.

ടൂറിസം സര്‍ക്യൂട്ട് പദ്ധതി: കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു
X

പയ്യോളി: ടൂറിസം സര്‍ക്യൂട്ട് സാധ്യതകളെ സംബന്ധിച്ച് വിലയിരുത്തുന്നതിന് വേണ്ടി ജില്ലാ കലക്ടര്‍ സിറാം സാംബ ശിവറാവു തിക്കോടി കല്ലകത്ത് ബീച്ച്, പുറക്കാട് അകലാപ്പുഴ തീരം, കൊളാവിപ്പാലം ബീച്ച്, കുഞ്ഞാലി മരയ്ക്കാര്‍ മ്യൂസിയം, കോട്ടക്കല്‍ ജമാഅത്ത് പള്ളി എന്നീ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി. രാവിലെ 11 മണിയോടെ കല്ലകത്ത് ബീച്ചിലെത്തിയ കലക്ടര്‍ കല്ലകത്ത് ബീച്ചിന്റെ സൗന്ദര്യവും സാധ്യതയും മനസ്സിലാക്കി. ബീച്ച് വൃത്തിയായി സൂക്ഷിക്കുന്നതിന് എല്ലാവരുടേയും സഹകരണം ആവശ്യപ്പെട്ടു. എല്ലാ ഞായറാഴ്ചകളിലും കോളജ്, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍, സന്നദ്ധസംഘടനകള്‍ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റി, വൈസ് പ്രസിഡന്റ് റജുല, പഞ്ചായത്ത് അംഗങ്ങളായ ടി ഖാലിദ്, എം കെ വഹീദ, വിജിലാ മഹേഷ്, പൊതുപ്രവര്‍ത്തകരായ വി ഹാഷിം കോയ തങ്ങള്‍, പി ടി ഗോപിദാസ് എന്നിവര്‍ കലക്ടറെ സ്വീകരിച്ചു. കെ ദാസന്‍ എംഎല്‍എ, ഡിടിപിസി സെക്രട്ടറി സി പി ബീന, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എസ് അനില്‍ കുമാര്‍, ക്ലീന്‍ ബീച്ച് മിഷന്‍ കോ-ഓഡിനേറ്റര്‍ ഡോ: ഷിജേഷ്, ആര്‍ക്കിടക് ഷാമില്‍, സര്‍ഗാലയ സിഇഒ ഭാസ്‌കരന്‍, ജനറല്‍ മാനേജര്‍ ടി കെ രാജേഷ് എന്നിവര്‍ അനുഗമിച്ചു.

Next Story

RELATED STORIES

Share it