പത്താം ക്ലാസിലെ വൈരാഗ്യം; നടുറോഡില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്
കോഴിക്കോട്: കൊടുവള്ളിയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ നടുറോഡില്‍ കൂട്ടത്തല്ല്. പ്ലസ്‌വണ്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥികള്‍ തമ്മില്‍ അടികൂടുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. വിദ്യാര്‍ഥികളെ നിലത്തിട്ട് ചവിട്ടുന്നതിന്റേത് അടക്കമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കോഴിക്കോട് കരുവന്‍പൊയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും കൊടുവള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയും പ്ലസ്‌വണ്‍ വിദ്യാര്‍ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്നാണ് വിവരം.
പത്താം ക്ലാസില്‍ ഒരുമിച്ച് പഠിച്ചിരുന്നവര്‍ തമ്മിലുണ്ടായിരുന്ന വൈരാഗ്യമാണ് വലിയൊരു കൂട്ടത്തല്ലില്‍ കലാശിച്ചത്. വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കായി സ്‌കൂളിലെത്തുമ്പോള്‍ സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത സ്‌കൂള്‍ അധികൃതര്‍ മുന്‍കൂട്ടി കണ്ടിരുന്നു. അതിനാല്‍തന്നെ സ്‌കൂളില്‍വച്ചൊരു സംഘര്‍ഷമൊഴിവാക്കാനുള്ള ശ്രമവും അവര്‍ നടത്തിയിരുന്നു. ഇതെത്തുടര്‍ന്ന് രണ്ട് സ്‌കൂളുകളുടെയും സമീപത്തെ ചൂണ്ടപ്പുറത്ത് എന്ന സ്ഥലത്താണ് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടാണ് സംഘര്‍ഷം നിയന്ത്രിച്ചത്. നാട്ടുകാര്‍ വിദ്യാര്‍ഥികളെ അനുനയിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കാത്തതിനാല്‍ പോലിസ് കേസെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
RELATED STORIES
ഗസയില്‍ ഇനിയും നീണ്ട യുദ്ധത്തിന് ഹമാസ് തയ്യാര്‍: യഹ് യാ സിന്‍വാര്‍
17 Sep 2024 7:57 AM GMTജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സിദ്ദിഖ് കാപ്പന് സുപ്രിം കോടതിയില്‍
17 Sep 2024 6:46 AM GMTനടിയെ ആക്രമിച്ച കേസ്: ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം
17 Sep 2024 5:50 AM GMTമലപ്പുറത്ത് എംപോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാള്‍ ആശുപത്രിയില്‍
17 Sep 2024 4:36 AM GMTഉമര്‍ ഖാലിദിന്റെ ജയില്‍വാസത്തിന് നാലാണ്ട്; ഡല്‍ഹി കലാപ ഗൂഢാലോചന കേസ്...
14 Sep 2024 5:20 AM GMT'മസ്ജിദ് പൊളിക്കണം'; ഷിംലയ്ക്ക് പിന്നാലെ മാണ്ഡിയിലും ഹിന്ദുത്വ റാലി
13 Sep 2024 1:03 PM GMT