Kozhikode

ഹോസ്റ്റല്‍ കെട്ടിടത്തിലെ ടെറസിലെ വെള്ളത്തില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു

ഹോസ്റ്റല്‍ കെട്ടിടത്തിലെ ടെറസിലെ വെള്ളത്തില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു
X

കോഴിക്കോട്: പൂനൂരില്‍ ഹോസ്റ്റല്‍ കെട്ടിടത്തിലെ ടെറസിലെ വെള്ളത്തില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ ബോര്‍ഡിങ് സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥി മലപ്പുറം കൊളപ്പറമ്പ് മക്കരപറമ്പ് ഇ എം മുഹമ്മദ് യഹ്‌യ(14)യാണു മരിച്ചത്. ബുധനാഴ്ച രാത്രി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ടെറസില്‍ കയറിയപ്പോള്‍ വെള്ളത്തില്‍ നിന്നു ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേരള മുസ് ലിം ജമാഅത്ത് മലപ്പുറം സോണ്‍ ഫിനാന്‍സ് സെക്രട്ടറി ഈന്തന്‍ മുള്ളന്‍ ഇ എം അബ്ദുല്‍ അസീസ് മൗലവിയുടെ മകനാണ്. മാതാവ്: നസീമ. സഹോദരങ്ങള്‍: മഹ്മൂദ് ത്വാഹ, ആരിഫ, താഹിറ.



Next Story

RELATED STORIES

Share it