എസ് ഡിപിഐ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു
വടകര: എസ് ഡിപിഐ വടകര മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. വിവേചനമില്ലാത്ത വികസനം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്, തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ എസ് ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അബ്ദുല്‍ ജലീല്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഒന്നാംഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനവും ജില്ലാ സെക്രട്ടറി നിര്‍വഹിച്ചു.
44ാം വാര്‍ഡ് സ്ഥാനാര്‍ഥിയായി ഫെബിന ഷാജഹാന്‍, 45ാം വാര്‍ഡ് സ്ഥാനാര്‍ഥിയായി പി എസ് ഹക്കിം എന്നിവരെയാണ് പ്രഖ്യാപിച്ചത്. മുനിസിപ്പല്‍ പ്രസിഡന്റ് സിദ്ദീഖ് പുത്തൂര്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ സെക്രട്ടറി പി എസ് ഹക്കിം, മണ്ഡലം സെക്രട്ടറി കെ വി പി ഷാജഹാന്‍, മണ്ഡലം ജോയിന്റ് സെക്രട്ടറി സവാദ് വടകര എന്നിവര്‍ സംസാരിച്ചു. സംസാരിച്ച പരിപാടിയില്‍ തിരഞ്ഞെടുപ്പ് മോണിറ്ററിങ് സമിതി കണ്‍വീനര്‍ ഗഫൂര്‍ പുതുപ്പണം, ഫിറോസ് എം, എം റഹിം, സി വി നൗഫല്‍, ഹാഷിദ് ഖാലിദ് എന്നിവര്‍ സംബന്ധിച്ചു.
RELATED STORIES
പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്‍ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള്‍ ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTഎഡിജിപി-ആര്‍എസ്എസ് ചര്‍ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMT