ആര്‍എസ്എസ് സഹയാത്രികന് ഫറൂഖ് കോളജില്‍ സ്വീകരണം നല്‍കുന്നത് അനുവദിക്കാനാവില്ലെന്ന് കാംപസ് ഫ്രണ്ട്
ബാബരി മസ്ജിദ് വിഷയത്തില്‍ സംഘപരിവാരിനൊപ്പംനിന്ന് ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് ഇയാള്‍. രാജ്യത്തെ മതേതരത്വത്തിനേറ്റ തീരാകളങ്കമായി ചരിത്രകാരന്‍മാര്‍ വിലയിരുത്തിയതാണ് ബാബരി ധ്വംസനം.
കോഴിക്കോട്: ബാബരി മസ്ജിദ് ചരിത്രത്തെ വളച്ചൊടിച്ച ആര്‍എസ്എസ് സഹയാത്രികനായ കെ കെ മുഹമ്മദിന് ഫറൂഖ് കോളജില്‍ സ്വീകരണം നല്‍കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന് കാംപസ് ഫ്രണ്ട് ഫറൂഖ് കോളജ് യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് അമ്മാര്‍. ബാബരി മസ്ജിദ് വിഷയത്തില്‍ സംഘപരിവാരിനൊപ്പംനിന്ന് ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് ഇയാള്‍. രാജ്യത്തെ മതേതരത്വത്തിനേറ്റ തീരാകളങ്കമായി ചരിത്രകാരന്‍മാര്‍ വിലയിരുത്തിയതാണ് ബാബരി ധ്വംസനം.
മാത്രമല്ല, ഫാഷിസ്റ്റ് കാലത്ത് സംഘപരിവാര്‍ പരിപാടികളില്‍ സ്ഥിരം പങ്കെടുക്കുന്ന വ്യക്തിയെന്ന നിലയില്‍ ഇത്തരം വ്യക്തികള്‍ക്ക് ഫറൂഖ് പോലെയുള്ള കോളജില്‍ സ്വീകരണം നല്‍കുന്നത് അംഗീകരിക്കാനാവില്ല. ആര്‍എസ്എസ് സ്തുതിക്കു പിന്നില്‍ വ്യക്തിനേട്ടങ്ങളാണ് ലക്ഷ്യം. ആയതിനാലാണ് ഇയാള്‍ പത്മശ്രീക്ക് പരിഗണിക്കപ്പെട്ടത്. ഇത്തരം ഗവേഷകരെ എഴുതിത്തള്ളാന്‍ ഓരോ വിദ്യാര്‍ഥിയും ആര്‍ജവത്തോടെ മുന്നോട്ടുവരണം. ആര്‍എസ്എസ് ഒളിയജണ്ടകള്‍ക്കുള്ള മാനേജ്‌മെന്റിന്റെ പരസ്യ ഐക്യദാര്‍ഢ്യമാണ് ഈ സ്വീകരണം. കോളജ് ഇതില്‍നിന്നും പിന്‍മാറാത്ത പക്ഷം ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്ക് കാംപസ് ഫ്രണ്ട് നേതൃത്വം നല്‍കുക തന്നെ ചെയ്യുമെന്ന് മുഹമ്മദ് അമ്മാര്‍ മുന്നറിയിപ്പ് നല്‍കി.
RELATED STORIES
ചാര ഏജന്‍സികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണം; ആര്‍ടിയെ...
17 Sep 2024 9:38 AM GMTചാംപ്യന്‍സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്‍എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMT