Kozhikode

പയ്യോളിയില്‍ പെരുമ്പാമ്പിനെ പിടികൂടി

പയ്യോളിയില്‍ പെരുമ്പാമ്പിനെ പിടികൂടി
X

പയ്യോളി: ഇരിങ്ങല്‍ നോര്‍ത്ത് മാപ്പിള എല്‍പി സ്‌കൂളിന് സമീപത്തുനിന്ന് പെരുമ്പാമ്പിനെ പിടികൂടി. ശനിയാഴ്ച വൈകീട്ട് വീട്ടിലേക്ക് പോവുകയായിരുന്ന ജംഷീര്‍ എന്ന വിദ്യാര്‍ഥിയാണ് ആദ്യം പാമ്പിനെ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍കൂടി ചേര്‍ന്ന് പാമ്പിനെ സാഹസികമായി പിടികൂടി വലിയ വീപ്പയിലാക്കി.

പിന്നീട് വനംവകുപ്പിനെ വിവരമറിയിച്ചു. അവരുടെ നിര്‍ദേശപ്രകാരം പെരുവണ്ണാമുഴിയില്‍നിന്ന് പാമ്പുപിടിത്തക്കാരനായ സുരേന്ദ്രനെത്തി പാമ്പിനെ വീപ്പയില്‍നിന്ന് പുറത്തെടുത്ത് വനംവകുപ്പിന് കൈമാറി. ഏകദേശം മൂന്ന് മീറ്ററോളം നീളം വരുന്ന പാമ്പിന് 17 വയസോളം പ്രായമുള്ളതായി സുരേന്ദ്രന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it