Kozhikode

വിലയ്‌ക്കെടുത്ത മാധ്യമങ്ങളെ ഉപയോഗിച്ച് ഭരണകൂടം ജനമനസ്സുകളില്‍ ഭീതി വിതയ്ക്കുന്നു: പ്രഫ.പി കോയ

വിലയ്‌ക്കെടുത്ത മാധ്യമങ്ങളെ ഉപയോഗിച്ച് ഭരണകൂടം ജനമനസ്സുകളില്‍ ഭീതി വിതയ്ക്കുന്നു: പ്രഫ.പി കോയ
X

കൊയിലാണ്ടി: വിലയ്‌ക്കെടുത്ത മാധ്യമങ്ങളെ മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ട് ജനമനസ്സുകളില്‍ ഭീതി വിതയ്ക്കുകയാണ് ഫാഷിസ്റ്റ് സര്‍ക്കാര്‍ ഇപ്പോള്‍ രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സമിതി അംഗം പ്രഫ.പി കോയ. ജനാധിപത്യ വഴികളിലൂടെ ആരും സങ്കല്‍പ്പിക്കാത്ത അതിഭീകരതയാണ് ഇന്ത്യയില്‍ ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്, എത്ര ശരീരശേഷി കാണിച്ചാലും ആള്‍ക്കൂട്ടക്കൊല നടത്തിയാലും ആര്‍എസ്എസ്സിന്റെ ധൈര്യം അധൈര്യമാക്കി മാറ്റാന്‍ ജനതയ്ക്ക് സാധിക്കുമെന്നതാണ് പുതിയ കാലം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി സിവില്‍ സ്‌റ്റേഷന്‍ പരിസരത്തുള്ള ഗ്രൗണ്ടില്‍ സംഘടിപ്പിച്ച യൂനിറ്റി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിഫോം ധരിച്ച കേഡറ്റുകള്‍ അണിനിരന്ന യൂനിറ്റി മീറ്റിന് അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു.

ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി നിഷാദ് റഷാദി, പോപുലര്‍ ഫ്രണ്ട് ദിന സന്ദേശം നല്‍കി. കെ സാദത്ത് മാസ്റ്റര്‍, ടി ഫിയാസ്, എന്‍ കെ റഷീദ് ഉമരി, (എസ് ഡിപിഐ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി) അസൈനാര്‍ മൗലവി (ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ്), അസ്മ പേരാമ്പ്ര (എന്‍ഡബ്ല്യുഎഫ് നോര്‍ത്ത് ജില്ലാ പ്രസിഡന്റ്), മുബഷിറ (കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ്) തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം നാസര്‍ മാസ്റ്റര്‍ സ്വാഗതവും ഖലീല്‍ നന്തി നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it