Kozhikode

പോപുലര്‍ ഫ്രണ്ട് ജാഗ്രതാ സംഗമം കൊടുവള്ളിയില്‍; സ്വാഗതസംഘം രൂപീകരിച്ചു

പോപുലര്‍ ഫ്രണ്ട് ജാഗ്രതാ സംഗമം കൊടുവള്ളിയില്‍; സ്വാഗതസംഘം രൂപീകരിച്ചു
X

കൊടുവള്ളി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തുന്ന 'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക' കാംപയിനിന്റെ കോഴിക്കോട് സൗത്ത് ജില്ലാ സമാപനം ജാഗ്രതാ സംഗമം സപ്തംബര്‍ 20ന് കൊടുവള്ളിയില്‍ നടക്കും. വൈകീട്ട് 5.30ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്യും. റഫീഖ് കുറ്റിക്കാട്ടൂര്‍ വിഷയാവതരണം നടത്തും. പരിപാടിയുടെ വിജയത്തിനായി പി നിസാര്‍ അഹമ്മദ്(ജനറല്‍ കണ്‌വീനര്‍), എം സി എം ഇഖ്ബാല്‍(ജോയിന്റ് കണ്‍വീനര്‍), സി പി ബഷീര്‍, ബക്കര്‍ നരിക്കുനി(പബ്ലിസിറ്റി), സലീം കാരാടി, അബുഹാജി(പങ്കാളിത്തം), എം ഗഫൂര്‍, ഖാലിദ്, അഷ്‌റഫ് ആരമ്പ്രം(ഫ്‌നാന്‍സ്), ആര്‍ സി സുബൈര്‍, മൂസ ഫഹ് മി, അന്‍സല്‍(മീഡിയ), കെ എം സി റസാഖ്, സാലിഹ് ഈസ്റ്റ് കിഴക്കോത്ത്(ലൈറ്റ് ആന്റ് സ്‌റ്റേജ്), ഹമീദലി(വോളണ്ടിയേഴ്‌സ്), നാസര്‍ ബാഖവി(റഫ്രഷ്‌മെന്റ്) എന്നിവരടങ്ങിയ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ കെ കബീര്‍ അധ്യക്ഷത വഹിച്ചു. സജീര്‍ മാത്തോട്ടം സംസാരിച്ചു.



Next Story

RELATED STORIES

Share it