Kozhikode

ഉന്നത വിജയികളായ വിദ്യാര്‍ഥികളെ പോപുലര്‍ ഫ്രണ്ട് അനുമോദിച്ചു

ഉന്നത വിജയികളായ വിദ്യാര്‍ഥികളെ പോപുലര്‍ ഫ്രണ്ട് അനുമോദിച്ചു
X

പേരാമ്പ്ര: എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പേരാമ്പ്ര ഡിവിഷന്‍ കമ്മറ്റി അനുമോദിച്ചു. എം വി ഷഹ്ദ ചെറുവണ്ണൂര്‍, കെ ഇര്‍ഷാന ചെറുവണ്ണൂര്‍, കെ എം അഫ്രിന്‍ ഈസ്റ്റ് പേരാമ്പ്ര, ആദില്‍ അഷ്‌റഫ് ചെമ്പ്ര, എ പി മിസ്ബാ ഫാത്തിമ തുറയൂര്‍ എന്നിവര്‍ക്ക് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പേരാമ്പ്ര ഡിവിഷന്‍ പ്രസിഡന്റ് നൗഷാദ് മേപ്പയ്യൂര്‍ ഉപഹാരങ്ങള്‍ നല്‍കി. എം വി റഷീദ്, കെ സലാം, അസീസ്, പി പി അഷ്‌റഫ്, എ പി സിറാജ്, എം ഷരീഫ്, എം പി അജ്മല്‍, കെ പി മുഹമ്മദ് അഷ്‌റഫ്, ഇബ്രാഹീം തേജസ് പങ്കെടുത്തു.


Next Story

RELATED STORIES

Share it