പ്രൊവിഡന്‍സ് സ്‌കൂളിലെ ഹിജാബ് വിലക്കിനെതിരായ എസ്‌ഐഒ, ജിഐഒ മാര്‍ച്ചില്‍ പോലിസ് അതിക്രമം
12 പേര്‍ക്ക് ഗുരുതര പരുക്കേറ്റു.

കോഴിക്കോട്: പ്രൊവിഡന്‍സ് സ്‌കൂളിലെ ഹിജാബ് വിലക്കിനെതിരേ എസ്‌ഐഒ, ജിഐഒ കോഴിക്കോട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന ബഹുജന മാര്‍ച്ചില്‍ പോലിസ് അതിക്രമം. എസ്‌ഐഒ സംസ്ഥാന സെക്രട്ടറിമാരായ സഈദ് കടമേരി, കെ പി തഷ്രീഫ്, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. റഹ്മാന്‍ ഇരിക്കൂര്‍, അസ്ലഹ് കക്കോടി, കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി ഷഫാഖ് കക്കോടി എന്നിവരടക്കം 16 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലയവരില്‍ രണ്ടു വനിതകളും ഉള്‍പെടും. 12 പേര്‍ക്ക് ഗുരുതര പരുക്കേറ്റു.
ജിഐഒ കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി ലുലു മുജീബ് അധ്യക്ഷത വഹിച്ച ബഹുജന മാര്‍ച്ച് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി പി റുക്‌സാന, എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി, ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍, ജിഐഒ സംസ്ഥാന സമിത അംഗം ആയിഷ ഗഫൂര്‍, ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് സിറ്റി പ്രസിഡന്റ് ഫൈസല്‍ പൈങ്ങോട്ടായി, എസ്‌ഐഒ കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി ഷഫാഖ് കക്കോടി എന്നിവര്‍ സംസാരിച്ചു.
RELATED STORIES
ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMTപ്ലസ് ടു റിസള്‍ട്ട് പിന്‍വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT