സംസ്ഥാന ബജറ്റ് ജനപ്രിയമെന്ന് പിഡിപി

കോഴിക്കോട്: വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും പുതിയ നികുതി നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാത്ത ജനപ്രിയ ബജറ്റാണ് കേരള സര്‍ക്കാരിന്റേതെന്ന് പിഡിപി കേന്ദ്ര കമ്മിറ്റി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആരോഗ്യസംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പുതിയ നിര്‍ദേശങ്ങള്‍ ഈ മഹാമാരിക്കാലത്ത് ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസകരമാണ്. കൃഷി, ചെറുകിടവ്യവസായ മേഖലകളില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള കേരളത്തിന്റെ ദീര്‍ഘകാല ആവിശ്യത്തിന് പലിശയിളവ് നല്‍കുന്ന സമഗ്രമായ പുതിയ സാമ്പത്തിക പാക്കേജുകള്‍ ഗുണകരമാകും. ജനങ്ങള്‍ക്ക് അപ്രാപ്യമായ സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ ജനങ്ങള്‍ക്ക് പ്രാപ്യമാക്കുന്നത് സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകല്‍ച്ച കുറയ്ക്കും. പ്രതിസന്ധിയിലായ വ്യവസായങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ഉദാരമായ വായ്പാ പദ്ധതികള്‍ പ്രഖ്യാപിച്ചത് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. സംസ്ഥാനത്തിന്റെ സമ്പദ്ഘടന ത്വരിതപ്പെടുത്തന്നതില്‍ മുഖ്യവരുമാന മാര്‍ഗങ്ങളിലൊന്നായി പരിഗണിക്കുന്ന ജി എസ് ടി ഇനത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട കുടിശ്ശിക കൃത്യമായി നല്‍കാതെ സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുമ്പോഴും ആരോഗ്യവിദ്യാഭ്യാസ മേഖലകളില്‍ സമഗ്രപാക്കേജുകള്‍ നിര്‍ദേശിക്കുന്ന ബജറ്റ് പൊതുവില്‍ ആശ്വാസകരമാണ്. രാഷ്ട്രീയ നേതാക്കളുടെ പേരില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സ്മാരകങ്ങള്‍ ജനോപകാരപ്രദമായ ആരോഗ്യ സാമൂഹികക്ഷേമ കേന്ദ്രങ്ങളാക്കുന്നത് ഗുണകരമായിരിക്കുമെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ പറഞ്ഞു.
PDP says state budget is popular
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT