Kozhikode

പയ്യോളി കൊവിഡ് ചികില്‍സാ കേന്ദ്രം: സര്‍ഗാലയയെ ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കണം-യുഡിഎഫ്

പയ്യോളി കൊവിഡ് ചികില്‍സാ കേന്ദ്രം: സര്‍ഗാലയയെ ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കണം-യുഡിഎഫ്
X

പയ്യോളി: കൊവിഡ് പോസിറ്റീവ് രോഗികളുടെ വര്‍ധനവ് ഭീതിജനകായി ഉയരുന്ന സാഹചര്യത്തില്‍ പയ്യോളി നഗരസഭാ അധികൃതര്‍ സജ്ജമാക്കിയ ഇരിങ്ങല്‍ സര്‍ഗാലയയിലെ കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ് മെന്റ് സെന്റര്‍ എത്രയും പെട്ടെന്ന് രോഗികള്‍ക്ക് തുറന്നുകൊടുക്കണമെന്ന് യുഡിഎഫ് പയ്യോളി മുനിസിപ്പാലിറ്റി കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് പൊതുജനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വിഭവ സമാഹരണം നടത്തി സര്‍ഗാലയയിലെ ചികില്‍സാ കേന്ദ്രം സജ്ജമാണെന്ന് അറിയിച്ച എംഎല്‍എയും നഗരസഭാ അധികൃതരും ഉടനെ ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

നൂറ്റമ്പതോളം കൊവിഡ് രോഗികള്‍ വിദൂര സ്ഥലങ്ങളില്‍ ചികില്‍സയിലാണ്. പയ്യോളിയിലും പരിസര പഞ്ചായത്തുകളിലും രോഗവ്യാപനം കൂടുമ്പോള്‍ അധികൃതര്‍ കണ്ണ് തുറക്കണം. എല്ലാ സംവിധാനവും സജ്ജമെന്ന് പൊതുസമൂഹത്തെ അറിയിച്ച ശേഷം സര്‍ഗാലയയെ എഫ്എല്‍സിടി കേന്ദ്രത്തില്‍ നിന്നൊഴിവാക്കാനുള്ള നീക്കം ഒത്തുകളിയാണോ എന്ന് ജനങ്ങള്‍ സംശയിക്കുന്നതായും യുഡിഎഫ് ആരോപിച്ചു. പദ്ധതി വിഹിതം യുഡിഎഫ് വാര്‍ഡുകളില്‍ പക്ഷപതപരമായി വെട്ടിക്കുറച്ചതില്‍ യോഗം പ്രധിഷേധിച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ചെയര്‍മാന്‍ എസ് വി അബ്ദുല്ല അധ്യക്ഷത വഹിച്ചു. പൂത്തുക്കാട്ട് രാമകൃഷ്ണന്‍, മഠത്തില്‍ അബ്ദര്‍റഹ്മാന്‍, മഠത്തില്‍ നാണു മാസ്റ്റര്‍, പടന്നയില്‍ പ്രഭാകരന്‍, സി പി സദക്കത്തുല്ല, സബീഷ് കുന്നങ്ങോത്ത്, ലത്തീഫ് ചെറാക്കോത്, ഇ ടി പത്മനാഭന്‍, പി ബാലകൃഷ്ണന്‍, കെ ടി വിനോദന്‍, റിയാസ് പി എം, എ പി കുഞ്ഞബ്ദുല്ല, വി കെ അബ്ദുര്‍റഹ്മാന്‍ സംസാരിച്ചു.

Payyoli Covid Treatment Center: Move to avoid Sargalaya should be abandoned: UDF




Next Story

RELATED STORIES

Share it