Kozhikode

മര്‍കസ് നോളജ് സിറ്റി നിര്‍മാണം അന്തിമ ഘട്ടത്തില്‍; ഉദ്ഘാടനം 2020 മാര്‍ച്ചില്‍

ഹോട്ടല്‍സ് ആന്റ് എക്‌സ്ബിഷന്‍ സെന്ററിന്റെ കോപ്പറേറ്റ് ഓഫിസ് ഉദ്ഘാടനം കഴിഞ്ഞ ദിവസം കോഴിക്കോട്ടു നടന്നു.

മര്‍കസ് നോളജ് സിറ്റി നിര്‍മാണം അന്തിമ ഘട്ടത്തില്‍; ഉദ്ഘാടനം 2020 മാര്‍ച്ചില്‍
X

കോഴിക്കോട്: വിദ്യാഭ്യാസ സാംസ്‌കാരിക വാണിജ്യ സംരഭമായ കൈതപ്പൊയിലിലെ മര്‍കസ് നോളജ് സിറ്റി 2020 മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യും. നിര്‍മാണ പ്രവര്‍ത്തനം അവസാന ഘട്ടത്തിലെത്തി. ഹോട്ടല്‍സ് ആന്റ് എക്‌സ്ബിഷന്‍ സെന്ററിന്റെ കോപ്പറേറ്റ് ഓഫിസ് ഉദ്ഘാടനം കഴിഞ്ഞ ദിവസം കോഴിക്കോട്ടു നടന്നു. അന്താരാഷ്ട്ര അതിഥികള്‍ക്കായി 112 മുറികളുള്ള ഫെസ് ഇന്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ നോളജ് സിറ്റിയുടെ കവാടത്തിലാണ്. അനുബന്ധമായി പ്രദര്‍ശനങ്ങള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും വേദിയാകുന്ന എക്‌സിബിഷന്‍ സെന്ററിന്റെയും നിര്‍മാണം പൂര്‍ത്തിയായി. ഒരു ലക്ഷം ചതുരശ്ര അടിയിലാണ് ഈ രണ്ടു പദ്ധതികളുടെയും നിര്‍മാണം.

30 ലക്ഷം ചതുരശ്രയടിയില്‍ 3000 കോടിരൂപ ചെലവ് വരുന്ന പദ്ധതിയിലൂടെ 25,000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നാണ് മര്‍കസ് അധികൃതര്‍ പറയുന്നത്. 2014 ല്‍ തുടങ്ങിയ മര്‍കസ് ലോ കോളജാണ് നോളജ് സിറ്റിയിലെ ആദ്യസംരംഭം. സംസ്ഥാനത്തെ ആദ്യ യൂനാനി മെഡിക്കല്‍ കോളേജ്, പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് ഇന്‍ കോമേഴ്‌സ്, ഐഡിയല്‍ സ്‌കൂള്‍ ഓഫ് ലീഡര്‍ഷിപ്പ്, കോളജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ്, മലബാര്‍ ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ്, ക്യൂന്‍സ്‌ലാന്റ് ഫോര്‍ വുമണ്‍ എജുക്കേഷന്‍ എന്നീ സ്ഥാപനങ്ങളും ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

നൂതന പാഠ്യപദ്ധതിയും ആധുനിക സൗകര്യങ്ങളും ഉള്‍കൊള്ളുന്ന അലിഫ് ഗ്ലോബല്‍ സ്‌കൂളിലേക്കുള്ള പ്രവേശനം പൂര്‍ത്തിയായി. ഈ മാസാവസാനം ക്ലാസുകളാരംഭിക്കും. പാരമ്പര്യ, യുനാനി, ആയുര്‍വേദ ചികിത്സയ്ക്ക് ഊന്നല്‍ നല്‍കുന്ന ടൈഗ്രിസ് വാലി വെല്‍നസ് സെന്റര്‍ ഉടന്‍ ഉദ്ഘാടനം ചെയ്യും. സ്റ്റാര്‍ ഹോട്ടലിന്റെ ഉദ്ഘാടനം ഒക്ടോബറില്‍ നടക്കും. 150 വ്യാപാരകേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൂക്ക് കള്‍ച്ചറല്‍ സെന്ററിന്റെ മുഖ്യ ആകര്‍ഷണമാണ്.

Next Story

RELATED STORIES

Share it