കേരളത്തിലെ ആദ്യ ബിയുഎംഎസ് ബാച്ച് പുറത്തിറങ്ങുന്നു
51 വിദ്യാര്‍ഥികളുമായി 2015ല്‍ ആരംഭിച്ച ആദ്യ ബാച്ചാണ് പരിശീലനം പൂര്‍ത്തിയാക്കി സേവന രംഗത്തേക്കിറങ്ങുന്നത്.
കോഴിക്കോട്: കേരളത്തിലെ ആദ്യ യൂനാനി മെഡിക്കല്‍ കോളജായ മര്‍കസ് യൂനാനി മെഡിക്കല്‍ കോളജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ച് വിദ്യാര്‍ഥികള്‍ പുറത്തിറങ്ങുന്നു. 51 വിദ്യാര്‍ഥികളുമായി 2015ല്‍ ആരംഭിച്ച ആദ്യ ബാച്ചാണ് പരിശീലനം പൂര്‍ത്തിയാക്കി സേവന രംഗത്തേക്കിറങ്ങുന്നത്. പൂര്‍ണമായും കേരളത്തില്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ആദ്യ യൂനാനി ഡോക്ടര്‍മാര്‍ എന്നത് ഇതിന്റെ ഒരു പ്രത്യേകതയാണ്.
ആദ്യ ബാച്ചിനുള്ള അനുമോദന ചടങ്ങ് നാളെ രാവിലെ മര്‍കസ് നോളജ് സിറ്റിയിലെ വലെന്‍സിയ ഗലേറിയ എക്‌സിബിഷന്‍ സെന്ററില്‍ നടക്കും. ചടങ്ങില്‍ കേരള ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ഐഎഎസ് മുഖ്യാതിഥിയായിരിക്കും. മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകിം അസ്ഹരി അധ്യക്ഷത വഹിക്കും. കേരള യൂനാനി മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. കെ ടി അജ്മല്‍, മര്‍കസ് നോളജ് സിറ്റി സിഇഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, സിഎഒ അഡ്വ. തന്‍വീര്‍ ഒമര്‍, പി ജെ ആന്റണി, പ്രിന്‍സിപ്പല്‍ പ്രഫ. ശാഹുല്‍ ഹമീദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT