Kozhikode

കുഞ്ഞാലി മരയ്ക്കാറിന്റെ സ്മരണകള്‍ ജ്വലിക്കുന്ന കോട്ടയ്ക്കലിന്റെ മണ്ണില്‍ താവഴി കുടുംബങ്ങള്‍ ഒത്തുചേര്‍ന്നു

മുട്ടം സെയ്തമ്മാടം കുടുംബത്തില്‍പെട്ട പ്രശസ്തഗായകരും, എഴുത്തുകാരും, സൈക്കോളജിസ്റ്റുകളുമടങ്ങുന്ന വലിയൊരുകൂട്ടം തന്നെയാണ് കോട്ടക്കലിലെത്തിയത്.

കുഞ്ഞാലി മരയ്ക്കാറിന്റെ സ്മരണകള്‍ ജ്വലിക്കുന്ന കോട്ടയ്ക്കലിന്റെ മണ്ണില്‍ താവഴി കുടുംബങ്ങള്‍ ഒത്തുചേര്‍ന്നു
X

പയ്യോളി: കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ ഭൗതികാവശിഷ്ടങ്ങള്‍ മറമാടിയെന്നു കരുതപ്പെടുന്ന പഴയങ്ങാടി മുട്ടം ഭാഗത്തുനിന്നും ധീര യോദ്ധാവിന്റെ സ്മരണകള്‍ ജ്വലിച്ചുനില്‍ക്കുന്ന കോട്ടയ്ക്കലിന്റെ മണ്ണിലേക്ക് താവഴി കുടുംബങ്ങളെത്തി. മുട്ടം സെയ്തമ്മാടം കുടുംബത്തില്‍പെട്ട പ്രശസ്തഗായകരും, എഴുത്തുകാരും, സൈക്കോളജിസ്റ്റുകളുമടങ്ങുന്ന വലിയൊരുകൂട്ടം തന്നെയാണ് കോട്ടക്കലിലെത്തിയത്. മരക്കാര്‍ സ്മാരകവും മസ്ജിദും സര്‍ഗാലയവും സന്ദര്‍ശിച്ച ശേഷം മരക്കാര്‍ പൈതൃകവേദിയൊരുക്കിയ സൗഹൃദസദസ്സില്‍ പങ്കാളികളാവുകയും ചെയ്തു.


സദസ് പ്രശസ്ത ജേണലിസ്റ്റും കൊച്ചി നൈനാന്‍ കുടുംബക്കാരനുമായ ജമാല്‍ കൊച്ചങ്ങാടി ഉദ്ഘാടനം ചെയ്തു. തോപ്പില്‍ അമീറലി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം തിക്കോടി ചരിത്രപരിചയം നടത്തി. മജീദ് മരക്കാര്‍, എസ് എല്‍ പി മൊയ്തീന്‍കുഞ്ഞി, സൈക്കോളജിസ്റ്റ് ഉമര്‍ ഫാറൂഖ്, എസ് എല്‍ പി അബ്ദുല്‍നാസര്‍, എസ് എ പി മൊയ്‌നുദ്ദീന്‍, എസ് കെ പി അബ്ദുല്‍ ഖാദര്‍, എസ് എല്‍ പി മുഹമ്മദ് കുഞ്ഞി, എസ് എല്‍ പി മൊയ്തീന്‍, മൊയ്തു വാണിമേല്‍, മുഹമ്മദ് പീടികയിലകത്ത് എന്നിവര്‍ സംസാരിച്ചു. എന്‍ പി കുഞ്ഞാമു മരയ്ക്കാര്‍, നദാ ഷരീഫ്, എസ് എ പി അബ്ദുല്ല എന്നിവര്‍ ഗാനാലാപനം നടത്തി. നദാ ഷെരീഫിനെ ചടങ്ങില്‍ ആദരിച്ചു.

Next Story

RELATED STORIES

Share it