എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നേരേ മയക്കുമരുന്ന് മാഫിയാ സംഘത്തിന്റെ ആക്രമണം

കൊയിലാണ്ടി: എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നേരേ മയക്കുമരുന്ന് മാഫിയാ സംഘത്തിന്റെ ആക്രമണം. കണ്ണംകടവ് ജംഷീദ്, മുനമ്പത്ത് ആഷിഖ് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇരുവരെയും കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാപ്പാട് കാക്കച്ചികണ്ടിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ ഒരുസംഘം തടഞ്ഞുനിര്‍ത്തി ഇരുമ്പ് വടിയും കല്ലുമുപയോഗിച്ച് തല്ലിച്ചതയ്ക്കുകയായിരുന്നു.
മര്‍ദ്ദനത്തില്‍ തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റു. ബൈക്കും മൊബൈല്‍ ഫോണുകളും അക്രമിസംഘം തകര്‍ത്തു. കഴിഞ്ഞമാസം മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണത്തില്‍ മറ്റൊരു പ്രവര്‍ത്തകനെ മര്‍ദ്ദിക്കുകയും വീടാക്രമിക്കുകയും ചെയ്തിരുന്നു. പോക്‌സോ കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ റുഫൈലിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.
ഇതിനെതിരേ പോലിസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതാണ് വീണ്ടും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയതെന്ന് ആശുപത്രിയില്‍ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി റിയാസ് പയ്യോളി പറഞ്ഞു. കെ കെ സാദിഖ്, ഷെറീജ് എന്നിവരുമുണ്ടായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കാപ്പാട് പ്രകടനം നടത്തി.
RELATED STORIES
'ന്നാ താന് കേസ് കൊട്'; 'വഴിയില് കുഴിയുണ്ട്' എന്ന പരസ്യവാചകം വെറും...
12 Aug 2022 5:18 AM GMTമരിച്ചവരുടെ പേരിലും വായ്പ; കരുവന്നൂര് ബാങ്കിലെ ഇഡി പരിശോധനയില്...
12 Aug 2022 4:25 AM GMTജമ്മു കശ്മീരില് കുടിയേറ്റ തൊഴിലാളി വെടിയേറ്റു മരിച്ചു
12 Aug 2022 4:07 AM GMTബാണാസുര ഡാമിന്റെ നാലാമത്തെ ഷട്ടര് വീണ്ടും തുറന്നു
12 Aug 2022 3:29 AM GMTഇന്ത്യയുടെ പ്രതിഷേധം ഫലം കണ്ടു; ചൈനീസ് ചാരക്കപ്പലിന് ഹമ്പന്തോട്ട...
12 Aug 2022 2:28 AM GMTഉത്തരകൊറിയയില് കൊവിഡ് പടര്ന്നുപിടിച്ച സമയത്ത് കിം ജോങ് ഉന്...
12 Aug 2022 1:45 AM GMT