Kozhikode

ഡിഡിഇ ഓഫിസ് മാര്‍ച്ച്; കെഎസ്‌യു പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍, സംസ്ഥാന സെക്രട്ടറി ലയണല്‍ മാത്യു, ജില്ലാ ഭാരവാഹികളായ ജറില്‍ ബോസ്, ഷാദി ഷബീബ്, ടി ടി ഹിജാസ്, എന്‍ വിശ്വനാഥ് എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടത്.

ഡിഡിഇ ഓഫിസ് മാര്‍ച്ച്; കെഎസ്‌യു പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു
X

കോഴിക്കോട്: പിണറായി സര്‍ക്കാരിന്റെ വിദ്യാര്‍ഥി ദ്രോഹ നടപടികള്‍ക്കെതിരേ ജില്ലാ ജില്ലാ കമ്മിറ്റി കോഴിക്കോട് ഡിഡിഇ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ പോലിസ് ഫയല്‍ ചെയ്ത എഫ്‌ഐആറില്‍ കുറ്റക്കാരല്ലെന്നു കണ്ട് നേതാക്കളെ കോടതി വെറുതെ വിട്ടു. 2017ലാണ് കേസിനാസ്പദമായ സംഭവം.

കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍, സംസ്ഥാന സെക്രട്ടറി ലയണല്‍ മാത്യു, ജില്ലാ ഭാരവാഹികളായ ജറില്‍ ബോസ്, ഷാദി ഷബീബ്, ടി ടി ഹിജാസ്, എന്‍ വിശ്വനാഥ് എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടത്.

ഐപിസി 333, 143, 145, 147, 148, 283 അടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്. പ്രതികള്‍ക്കു വേണ്ടി അഡ്വ. പി പി സുരേന്ദ്രന്‍ ഹാജരായി.

Next Story

RELATED STORIES

Share it