പയ്യോളിയില് മൂന്ന് പേര്ക്ക് കൊവിഡ്; കണ്ടെയ്ന്മെന്റ് സോണുകള് ഒമ്പതായി
പയ്യോളി: നഗരസഭാപരിധിയില് മൂന്ന് പേര്ക്ക് കൂടി കൊവിഡ് റിപോര്ട്ട് ചെയ്തു. നെല്ലേരി മാണിക്കോത്തെ ഫോട്ടോഗ്രാഫര് (48), ഭജനമഠം നോര്ത്തില് മംഗലാപുരത്ത് നിന്നെത്തിയ വ്യക്തി (34), കുരിയാടിതാരയിലെ ഒരു സ്ത്രീ (57) എന്നിവരാണ് പോസറ്റീവായവര്. സമ്പര്ക്കത്തിലൂടെ പോസറ്റീവ് കേസ് റിപോര്ട്ട് ചെയ്യപ്പെട്ട കുരിയാടിതാര ഉള്പ്പെടുന്ന പ്രദേശത്തുകാര്ക്ക് ബുധനാഴ്ച സ്രവപരിശോധന നടത്തിയിരുന്നു. ഇത് പ്രകാരംഅയനിക്കാട് അറബിക് കോളജ് പരിസരത്ത് 185 ഓളം പേര്ക്ക് നടത്തിയ ആന്റിജന് പരിശോധനയിലാണ് 57 കാരിക്ക് പോസറ്റീവായത്.
വടകരയില് രോഗിയെ സന്ദര്ശിക്കാന് പോയപ്പോള് എത്തിയ അതേ സമയത്ത് തന്നെ എത്തിയ മറ്റൊരു സന്ദര്ശകനില് നിന്നാണ് നെല്ലേരിമാണിക്കോത്തെ ഫോട്ടോഗ്രാഫര്ക്ക് രോഗം പകര്ന്നത്. ഫോട്ടോഗ്രാഫറുടെ പ്രാഥമിക സമ്പര്ക്കപട്ടികയിലുള്ള 21 പേര് ഹോം ക്വാറന്റെയിനില് പ്രവേശിച്ചു. കൂടാതെ ഇയാള് സമ്പര്ക്കത്തിലേര്പ്പെട്ട നഗരസഭയുടെ സമൂഹഅടുക്കളയും അടച്ചുപൂട്ടി. നെല്ലിയേരി മാണിക്കോത്ത് ഇരുപതാം ഡിവിഷന് കണ്ടയിമന്റ് സോണായി ജില്ലാ കലക്ടര് ഉത്തരവിട്ടു. ഇതോടെ നഗരസഭയില് 9 ഡിവിഷനുകള് കണ്ടെയ്ന്മെന്റ് സോണായി. സമ്പര്ക്കമില്ലാത്ത മൂന്നാമത്തെ പോസറ്റീവ് കേസായ മംഗലാപുരത്ത് നിന്നെത്തിയ വ്യക്തി അഞ്ച് ദിവസം ഹോം ക്വാറന്റയിനില് ആയ ശേഷം രോഗലക്ഷണങ്ങള് പ്രകടിപ്പിച്ചതോടെ സ്രവപരിശോധന ഫലം പോസറ്റീവാകുകയായിരുന്നു.
RELATED STORIES
എഡിജിപി-ആര്എസ്എസ് ചര്ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTആര്എസ്എസ് ക്യാംപിലെത്തി, ജനറല് സെക്രട്ടറിയുമായി ചർച്ച നടത്തി;...
7 Sep 2024 4:58 AM GMT'കശ്മീരി സ്ത്രീയുമായി ബന്ധം, എയര്ഹോസ്റ്റസുമാരുമായി പ്രണയം';...
6 Sep 2024 3:52 PM GMTഅസം മുഖ്യമന്ത്രിയുടെ വര്ഗീയ വിദ്വേഷ പ്രവര്ത്തനങ്ങള് നിയന്ത്രിക്കണം: ...
6 Sep 2024 6:26 AM GMTപോലിസിലെ ഉന്നതര് ബലാല്സംഗം ചെയ്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ...
6 Sep 2024 4:52 AM GMTഒടുവില് എസ്പി തെറിച്ചു; പത്തനംതിട്ട എസ് പി സുജിത്ത് ദാസിന്...
5 Sep 2024 3:38 PM GMT