Kozhikode

കൊവിഡ്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 1072 രോഗബാധിതര്‍;1005 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

കൊവിഡ്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 1072 രോഗബാധിതര്‍;1005 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
X

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 1072 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്തുനിന്ന് എത്തിയ 6 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 16 പേര്‍ക്കുമാണ് പോസിറ്റീവായത്. 45 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1005 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 388 പേര്‍ക്ക് പോസിറ്റീവായി. ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7501 ആയി. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 333 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 16

കോഴിക്കോട് കോര്‍പ്പറേഷന്‍ - 6

ചെറുവണ്ണൂര്‍ (ആവള) - 1

ചാത്തമംഗലം - 1

കുന്നുമ്മല്‍ - 1

കുരുവട്ടൂര് - 1

മുക്കം - 1

പനങ്ങാട് - 1

താമരശ്ശേരി - 1

കോാടഞ്ചേരി - 1

കൊയിലാണ്ടി - 1

നരിക്കുനി - 1

ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 333 പേര്‍ കൂടി രോഗമുക്തി നേടി. പുതുതായി വന്ന 1,006 പേരുള്‍പ്പെടെ ജില്ലയില്‍ 25,360 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 1,05,382 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 507 പേരുള്‍പ്പെടെ 3,236 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 528 പേര്‍ ഇന്ന് ഡിസ്ചാര്‍ജായി.




Next Story

RELATED STORIES

Share it