Kozhikode

കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്

കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്
X
കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്. കോഴിക്കോട് സിറ്റി പോലിസാണ് ഷമ മുഹമ്മദിനെതിരെ കേസെടുത്തത്. കോഴിക്കോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെയുള്ള ഷമ മുഹമ്മദിന്റെ പ്രസംഗം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നാണ് എഫ്‌ഐആര്‍.


ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ക്രിസ്ത്യന്‍, മുസ്‌ലിം പളളികള്‍ ഉണ്ടാകില്ലെന്നായിരുന്നു ഷമാ മുഹമ്മദിന്റെ പ്രസംഗം. തിരുവനന്തപുരം സ്വദേശി അരുണ്‍ജിത് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കേസെടുത്തതിന് പിന്നാലെ വിമര്‍ശനവുമായി ഷമ മുഹമ്മദ് രംഗത്തെത്തി. താന്‍ ഒരു തെറ്റും പറഞ്ഞിട്ടില്ലെന്നും എന്തിനാണ് കേസെടുത്തതെന്ന് അറിയില്ലെന്നും ഷമ പ്രതികരിച്ചു.

'ഞാന്‍ മണിപ്പൂരിലെ കാര്യമാണ് പറഞ്ഞത്, ഒരു മതത്തിന് എതിരെയും പറഞ്ഞിട്ടില്ല. ഒരു മതവികാരവും വ്രണപ്പെടുത്തുന്ന കാര്യം പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരാകുമ്പോള്‍ കേരളാ പോലിസ് വേഗം എഫ്‌ഐആര്‍ ഇടുന്നുണ്ട്. ഇത് ബിജെപിക്കാരുടെ കാര്യത്തിലും ആവാം' ഷമാ മുഹമ്മദ് പറഞ്ഞു. കേരളത്തിന്റെ ആഭ്യന്തര മന്ത്രി ഏത് പാര്‍ട്ടിക്കാരനാണെന്നും ക്ഷമ മുഹമ്മദ് ചോദിച്ചു.





Next Story

RELATED STORIES

Share it