Kozhikode

മുഖ്യമന്ത്രി നിലപാടില്‍ ആത്മാര്‍ഥത കാണിക്കണം: സാലിം അഴിയൂര്‍

മുഖ്യമന്ത്രി നിലപാടില്‍ ആത്മാര്‍ഥത കാണിക്കണം: സാലിം അഴിയൂര്‍
X

കൊയിലാണ്ടി: മുഖ്യമന്ത്രി നിലപാടില്‍ ആത്മാര്‍ഥത കാണിക്കണമെന്ന് എസ് ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം സാലിം അഴിയൂര്‍. എന്‍ആര്‍സി, സിഎഎ വിരുദ്ധ പ്രക്ഷോഭം നടത്തിയവര്‍ക്കെതിരേ കേസെടുത്തതില്‍ പ്രതിഷേധിച്ച് എസ് ഡിപിഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കൊയിലാണ്ടി ടൗണില്‍ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൗരത്വ പ്രക്ഷോഭത്തിനെതിരേ കേസെടുക്കാന്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് എങ്ങിനെ സാധിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. മണ്ഡലം സെക്രട്ടറി റിയാസ് പയ്യോളി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് ചിറ്റാരി, പി പി അബ്ദുല്‍ റസ്സാഖ്, സാദിഖ് കാവുംവട്ടം എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it