അഴിയൂര്‍ അവിശ്വാസപ്രമേയം: യുഡിഎഫ് പ്രചാരണം രാഷ്ട്രീയപാപ്പരത്തമെന്ന് എസ്ഡിപിഐ
പഞ്ചായത്തിലെ അടിസ്ഥാനവികസന വിഷയത്തില്‍ നിലവിലെ യുഡിഎഫ് ഭരണത്തില്‍ എസ്ഡിപിഐയ്ക്ക് അതൃപ്തി നിലനില്‍ക്കെയാണ് മേല്‍ അവിശ്വാസപ്രമേയം വരുന്നത്. ഇതില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെന്ന നിലയിലുള്ള നിലപാട് മാത്രമാണ് എസ്ഡിപിഐ സ്വീകരിച്ചത്.
വടകര: അഴിയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഭൂരിപക്ഷം നഷ്ടമായ ഭരണമുന്നണിക്കെതിരേ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതില്‍ യുഡിഎഫ് നടത്തുന്ന പ്രചാരണം ജനാധിപത്യവിരുദ്ധവും രാഷ്ട്രീയപാപ്പരത്തം തുറന്നുകാട്ടുന്നതുമാണെന്ന് എസ്ഡിപിഐ. എല്‍ജെഡിയുടെ മുന്നണി മാറ്റത്തെത്തുടര്‍ന്ന് ആറ് അംഗങ്ങളുള്ള മുന്നണിക്കെതിരേ ഒമ്പത് അംഗങ്ങളുള്ള മുന്നണിയാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയതെന്ന യഥാര്‍ഥ്യം യുഡിഎഫ് മറച്ചുവയ്ക്കുകയാണ്. പഞ്ചായത്തിലെ അടിസ്ഥാനവികസന വിഷയത്തില്‍ നിലവിലെ യുഡിഎഫ് ഭരണത്തില്‍ എസ്ഡിപിഐയ്ക്ക് അതൃപ്തി നിലനില്‍ക്കെയാണ് മേല്‍ അവിശ്വാസപ്രമേയം വരുന്നത്. ഇതില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെന്ന നിലയിലുള്ള നിലപാട് മാത്രമാണ് എസ്ഡിപിഐ സ്വീകരിച്ചത്.
പബ്ലിസിറ്റി സ്റ്റണ്ടിനപ്പുറത്ത് പൊതുജനങ്ങളുമായി നേരിട്ട് ബന്ധമുള്ള ഒട്ടേറെ പ്രശ്‌നങ്ങളാണ് നിലവിലെ നിലപാട് സ്വീകരിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. ഇരുമുന്നണികളോടും പ്രശ്‌നാധിഷ്ഠിത നിലപാട് മാത്രമേ പാര്‍ട്ടിക്കുള്ളൂ. അതിനിയും തുടരും. യാഥാര്‍ഥ്യങ്ങള്‍ മറച്ചുകൊണ്ടുള്ള കുപ്രചരണങ്ങളില്‍നിന്ന് യുഡിഎഫ് പിന്‍മാറണം. അല്ലാത്തപക്ഷം ശക്തമായ പ്രചാരണവുമായി എസ്ഡിപിഐ രംഗത്തുവരുമെന്ന് അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. പ്രസിഡന്റ് ഷംസീര്‍ ചോമ്പാല അധ്യക്ഷത വഹിച്ചു. സാലിം അഴിയൂര്‍, വി പി സവാദ്, നസീര്‍ കൂടാളി, സാഹിര്‍ പുനത്തില്‍, വി പി ഷജീര്‍, സലിം പുനത്തില്‍ സംസാരിച്ചു.
RELATED STORIES
എ ഡി ജി പി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച...
9 Sep 2024 5:12 AM GMTമാമിയുടെ തിരോധാനക്കേസില്‍ പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ ബസ് നിര്‍ത്തി; കാര്‍ പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMT