ത്രിപുരയിലെ മുസ്‌ലിം വിരുദ്ധ കലാപം: കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം- എന്‍ഡബ്ല്യുഎഫ്
കോഴിക്കോട്: ത്രിപുരയില്‍ മുസ്‌ലികള്‍ക്കെതിരേ സംഘപരിവാര സംഘടനകള്‍ നടത്തുന്ന ആക്രമണത്തില്‍ നാഷനല്‍ വിമന്‍സ് ഫ്രണ്ട് കേരള ഘടകം ശക്തമായി പ്രതിഷേധിച്ചു. ബംഗാളില്‍ ഹിന്ദുക്കള്‍ക്ക് നേരേ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ത്രിപുരയില്‍ ബജ്‌റംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് മുസ്‌ലിംകള്‍ക്കെതിരേ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്. പ്രതിഷേധത്തിന്റെ മറവില്‍ ഒരു വിഭാഗത്തെ ഉന്‍മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഇത്തരം അതിക്രമങ്ങളെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നത് അപകടകരമാണ്.
മുസ്‌ലിം വീടുകള്‍ നശിപ്പിക്കുകയും പള്ളികളും വ്യാപാരസ്ഥാപനങ്ങളും തീയിടുകയും സ്ത്രീകളെ ആക്രമിക്കുകയും ചെയ്തവരെ കര്‍ശനമായി ശിക്ഷിക്കേണ്ടതുണ്ട്. വര്‍ഗീയ മുദ്രാവാക്യങ്ങള്‍ മുഴക്കി മുസ്‌ലിംകള്‍ക്കെതിരേ കലാപം നടത്തുന്ന ആര്‍എസ്എസ്സിന്റെ ഈ അജണ്ടയ്‌ക്കെതിരേ പൊതുസമൂഹം രംഗത്തുവരേണ്ടതുണ്ട്. ഒരാഴ്ചയായി ത്രിപുരയില്‍ നടക്കുന്ന അക്രമസംഭവങ്ങള്‍ക്കെതിരേ രാഷ്ട്രീയപ്പാര്‍ട്ടികളും മാധ്യമങ്ങളും തുടരുന്ന മൗനം അവസാനിപ്പിക്കണമെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് പി എം ജസീല ആവശ്യപ്പെട്ടു.
RELATED STORIES
നടിയെ ആക്രമിച്ച കേസ്: ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം
17 Sep 2024 5:50 AM GMTമലപ്പുറത്ത് നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്‍എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTറേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍
17 Sep 2024 4:49 AM GMTമലപ്പുറത്ത് എംപോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാള്‍ ആശുപത്രിയില്‍
17 Sep 2024 4:36 AM GMT