കോഴിക്കോട് ബേക്കറിക്കുള്ളില്‍ തീപ്പിടുത്തം
BY SRF7 Feb 2022 6:13 AM GMT
X
SRF7 Feb 2022 6:13 AM GMT
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് അടച്ചിട്ട കടയ്ക്കുള്ളില്‍ തീപ്പിടുത്തം. നാട്ടുകാരുടേയും പോലിസിന്റേയും സമയോചിതമായ ഇടപെടലില്‍ വന്‍ അപകടം ഒഴിവായി. ഇന്നലെ രാത്രി ഏഴോടെ മലബാര്‍ ആശുപത്രിക്ക് സമീപത്തെ ഡയാലി ബേക്കറിക്കുള്ളിലാണ് സംഭവം. ഞായാറാഴ്ച അവധിയായതിനാല്‍ കടതുറന്നിരുന്നില്ല. കടയ്ക്കുള്ളില്‍ നിന്ന് ചെറിയതോതില്‍ പുക പുറത്തേക്ക് കണ്ട പരിസരവാസികള്‍ പോലിസിനെ അറിയിക്കുകയും പോലിസെത്തി ഷട്ടര്‍പൊളിച്ച് അകത്ത് കടക്കുകയുമായിരുന്നു. വെള്ളിമാട് കുന്നില്‍ നിന്ന് ഫയര്‍ഫോഴ് ടീം എത്തുമ്പഴേക്കും തീ അണച്ചിരുന്നു. ജ്യൂസര്‍ മെഷീനില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്ന് ഫയര്‍ഫോഴ്‌സ് ടീം പറഞ്ഞു.
Next Story
RELATED STORIES
യുട്യൂബ് നോക്കി ഡോക്ടറുടെ സര്‍ജറി: 15 കാരന് മരിച്ചു
9 Sep 2024 5:26 AM GMTകൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMTഡ്രോണ്‍, റോക്കറ്റ് ആക്രമണത്തിന് പിന്നാലെ വെടിവയ്പ്; മണിപ്പൂരില്‍...
7 Sep 2024 7:13 AM GMT'ദൈവമെന്ന് സ്വയം അവകാശപ്പെടരുത്, ജനങ്ങളാണ് തീരുമാനിക്കേണ്ടത്';...
7 Sep 2024 6:24 AM GMT'കശ്മീരി സ്ത്രീയുമായി ബന്ധം, എയര്‍ഹോസ്റ്റസുമാരുമായി പ്രണയം';...
6 Sep 2024 3:52 PM GMT