Kozhikode

ഈങ്ങാപ്പുഴയില്‍ മാവോവാദി തിരച്ചിലിന് ഇറങ്ങിയ 12 പേര്‍ക്ക് തേനീച്ച കുത്തേറ്റു

ഈങ്ങാപ്പുഴയില്‍ മാവോവാദി തിരച്ചിലിന് ഇറങ്ങിയ 12 പേര്‍ക്ക് തേനീച്ച കുത്തേറ്റു
X

കോഴിക്കോട്: മാവോവാദി തിരച്ചിലിന് ഇറങ്ങിയ 12 പേര്‍ക്ക് തേനീച്ച കുത്തേറ്റു. ഈങ്ങാപ്പുഴ മേലെ കക്കാട് വനത്തില്‍ മാവോവാദി തിരച്ചിലിന് ഇറങ്ങിയ പെരുമണ്ണാമൂഴി എസ് ഐ ജിതിന്‍വാസ്, എസ് ഒ ജി എസ് ഐ ബിജിത്, ഹവില്‍ദാര്‍ വിജിന്‍, കമാന്‍ഡോകളായ ബിജു, ബിനീഷ്, സുജിത്, ശരത്, ജിതേഷ്, ഡെയ്‌സില്‍, വനിതാ കമാന്‍ഡോകളായ നിത്യ, ശ്രുതി, ദര്‍ശിത എന്നിവര്‍ക്കാണ് കുത്തേറ്റത്.

ഇവരെ രക്ഷിക്കാനായി എത്തിയ നാട്ടുകാരനായ ബാബു എന്നയാള്‍ക്കും തേനീച്ച കുത്തേറ്റു. എല്ലാവരെയും ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റി.







Next Story

RELATED STORIES

Share it