Kozhikode

''ഓര്‍മിക്കാം ബാബരി'' ജൂനിയര്‍ ഫ്രന്റ്‌സ് ചിത്രരചനാ മല്‍സരം

ഓര്‍മിക്കാം ബാബരി ജൂനിയര്‍ ഫ്രന്റ്‌സ് ചിത്രരചനാ മല്‍സരം
X

കോഴിക്കോട്: 'ഓര്‍മിക്കാം ബാബരി എന്ന സന്ദേശത്തില്‍ ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ചിത്രരചനാ മല്‍സരത്തിന്റെ ഭാഗമായി ജൂനിയര്‍ ഫ്രന്റ്‌സ് കോഴിക്കോട് സിറ്റി സൗത്ത് സര്‍ക്കിളിന്റെ നേതൃത്വത്തില്‍ ഒളവണ്ണയില്‍ ചിത്രരചനാ മല്‍സരം സംഘടിപ്പിച്ചു. മല്‍സരത്തില്‍ എഴുപതോളം എല്‍പി, യുപി വിഭാഗത്തിലുള്ള കുട്ടികള്‍ പങ്കെടുത്തു. എല്‍പി വിഭാഗത്തില്‍ ഫാത്തിമ റന ഒന്നാം സ്ഥാനവും, റിയ ബദിയ രണ്ടാം സ്ഥാനം, നിയ മെഹ്വിഷ് പിടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


യുപി വിഭാഗത്തില്‍ മുഹമ്മദ് ദാനിഷ് ഒന്നാം സ്ഥാനവും, ആയിശത്തു റിഫ രണ്ടാം സ്ഥാനവും, അബ്ദുല്ല മിദ്‌ലാജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയിച്ച കുട്ടികള്‍ക്ക് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സിറ്റി സൗത്ത് ഡിവിഷന്‍ പ്രസിഡന്റ് സിദ്ദീഖ് കൊമ്മേരി കാഷ് അവാര്‍ഡ് നല്‍കി. എന്‍ഡബ്യുഎഫ് ഡിവിഷന്‍ പ്രസിഡന്റ് ജില്‍ഷ ബഷീര്‍, പിടി അബ്ദുല്‍ സലാം, ഹനീഫ പാലാഴി, ഷമീര്‍ പാലാഴി, നഈം മുബാറഖ്, അഷ്‌റഫ് കുട്ടിമോന്‍, ഹുസൈന്‍ ഇരിങ്ങല്ലൂര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it