കൂടത്തായി; രണ്ടാം പ്രതി മാത്യു അറസ്റ്റില്‍
കോഴിക്കോട്: കൂടത്തായി കേസിലെ രണ്ടാം പ്രതി മാത്യുവിനെ അറസ്റ്റ് ചെയ്തു. സിലിയെ കൊല്ലാന്‍ സയനൈഡ് വാങ്ങിത്തന്നത് മാത്യുവാണെന്ന് ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് വധക്കേസില്‍ മാത്യുവിന്റെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിരുന്നു. എന്നാല്‍ മാത്യു ഇപ്പോള്‍ റിമാന്‍ഡിലാണ്.
അതേസമയം, ഷാജുവിന്റെ മകള്‍ ആല്‍ഫൈന്‍ കൊല്ലപ്പെട്ട കേസില്‍ ജോളിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. കേസില്‍ ജോളിയെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കിയിരുന്നു. ആല്‍ഫൈന് നല്‍കിയ ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്തുവെന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി സിലിയെ കൊലപ്പെടുത്തിയെന്നാണ് ജോളിക്കെതിരായ കേസ്. ജോളിയേയും മാത്യുവിനേയും കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ നാളെ കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിക്കും. ജോളിയുടെ ജാമ്യാപേക്ഷയും കോടതി തിങ്കളാഴ്ച പരിഗണിക്കും.
RELATED STORIES
ചാംപ്യന്‍സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്‍എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTറേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍
17 Sep 2024 4:49 AM GMT