Kottayam

കോട്ടയത്ത് ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ അമ്മയെ മകന്‍ വെട്ടിക്കൊന്നു

കോട്ടയത്ത് ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ അമ്മയെ മകന്‍ വെട്ടിക്കൊന്നു
X

കോട്ടയം: പള്ളിക്കത്തോട്ടില്‍ ലോട്ടറി വില്‍പ്പനക്കാരിയായ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാത്രി 8 മണിയോടെയായിരുന്നു സംഭവം. കോട്ടയം പള്ളിക്കത്തോട് ഇളംപ്പള്ളി പുല്ലാനിതകിടി സ്വദേശിനിയായ ആടുകാണിയില്‍ സിന്ധു (45) വിനെയാണ് മകന്‍ അരവിന്ദ് (26) വെട്ടിക്കൊലപ്പെടുത്തിയത്. അരവിന്ദിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അരവിന്ദ് ലഹരിക്കടിമയായിരുന്നുവെന്നാണ് വിവരം.

വീടിനോട് ചേര്‍ന്ന് പുറത്താണ് അടുക്കള. അവിടെ ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കെ സിന്ധുവും അരവിന്ദും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും വെട്ടുക്കത്തി കൊണ്ട് സിന്ധുവിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് അരവിന്ദ് തന്നെയാണ് അമ്മയെ കൊലപ്പെടുത്തിയ വിവരം അടുത്തവീട്ടില്‍ ചെന്ന് പറഞ്ഞത്. അയല്‍വീട്ടുകാര്‍ വിവരം പഞ്ചായത്തംഗത്തെ അറിയിക്കുകയും പിന്നീട് പള്ളിക്കത്തോട് പോലിസില്‍ അറിയിക്കുകയുമായിരുന്നു. 20 വര്‍ഷം മുന്‍പ് അരവിന്ദന്റെ പിതാവ് രമേഷ് മരിച്ചിരുന്നു.

Next Story

RELATED STORIES

Share it