കോട്ടയം ജില്ലയില്‍ 346 പുതിയ കൊവിഡ് രോഗികള്‍
343 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു.

കോട്ടയം: ജില്ലയില്‍ 346 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 343 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്ന് പേരും രോഗബാധിതരായി. പുതിയതായി 3947 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 165 പുരുഷന്മാരും 139 സ്ത്രീകളും 42 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
312 പേര് രോഗമുക്തരായി. 5021 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 40210 പേര് കോവിഡ് ബാധിതരായി. 35070 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13593 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം 38
ചങ്ങനാശേരി 29
വാഴപ്പള്ളി 17
കുറവിലങ്ങാട് 15
എരുമേലി 14
പനച്ചിക്കാട് 12
മാടപ്പള്ളി 10
പാമ്പാടി, വെളിയന്നൂര്‍ 8
അയ്മനം7
ചിറക്കടവ്, കൂരോപ്പട, തലയോലപ്പറമ്പ്, ആര്‍പ്പൂക്കര, കിടങ്ങൂര്‍, പൂഞ്ഞാര്‍, തീക്കോയി , കടനാട്, 6
കാഞ്ഞിരപ്പള്ളി, ഉദയനാപുരം, വെള്ളാവൂര്‍, മുത്തോലി, കുമരകം, മേലുകാവ് 5
വൈക്കം, തിരുവാര്‍പ്പ്, മണര്‍കാട്, പാലാ, തൃക്കൊടിത്താനം, കുറിച്ചി, ഏറ്റുമാനൂര്‍, തലയാഴം, വെച്ചൂര്‍ 4
മറവന്തുരുത്ത്, ഈരാറ്റുപേട്ട, പൂഞ്ഞാര്‍ തെക്കേക്കര, മുളക്കുളം, പാറത്തോട്, ചെമ്പ്, നീണ്ടൂര്‍, അതിരമ്പുഴ, വാഴൂര്‍, കങ്ങഴ, പുതുപ്പള്ളി, മുണ്ടക്കയം, ടി.വി പുരം, അകലക്കുന്നം 3
പള്ളിക്കത്തോട്, ഉഴവൂര്‍ അയര്‍ക്കുന്നം, മണിമല, കടുത്തുരുത്തി, വിജയപുരം, കാണക്കാരി, മീനടം, കടപ്ലാമറ്റം 2
കരൂര്‍, എലിക്കുളം, കല്ലറ, മാഞ്ഞൂര്‍, ഭരണങ്ങാനം, കൂട്ടിക്കല്‍, പായിപ്പാട്, കോരുത്തോട്, കറുകച്ചാല്‍, രാമപുരം, വെള്ളൂര്‍, നെടുംകുന്നം, വാകത്താനം, മരങ്ങാട്ടുപിള്ളി1
RELATED STORIES
ഫാഷിസ്റ്റുകള്‍ നിര്‍മ്മിക്കുന്ന ഇസ്ലാമാഫോബിയ പ്രചാരണങ്ങള്‍...
22 May 2022 1:34 PM GMTപ്രീമെട്രിക് സ്കോളർഷിപ്പ്: ബാങ്ക് അക്കൗണ്ട് വിവരങ്ങളിലെ ന്യൂനത...
22 May 2022 1:29 PM GMTമണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ്; മൽസ്യ ബന്ധനത്തിന്...
22 May 2022 12:39 PM GMTതെരുവ്നായയുടെ കടിയേറ്റ അഞ്ചാം ക്ലാസുകാരന് മരിച്ചു
22 May 2022 11:50 AM GMTതദ്ദേശ ഉപതിരഞ്ഞെടുപ്പ്: 19 വാർഡുകളിൽ വോട്ടർ പട്ടിക പുതുക്കുന്നു
22 May 2022 11:42 AM GMT3 ഡാമുകളിൽ റെഡ് അലർട്ട്, 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത
22 May 2022 10:46 AM GMT