Kottayam

കോട്ടയം ജില്ലയില്‍ ഇന്ന് 504 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 6.95 ശതമാനം

കോട്ടയം ജില്ലയില്‍ ഇന്ന് 504 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 6.95 ശതമാനം
X

കോട്ടയം: ജില്ലയില്‍ 504 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 502 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടുപേര്‍ രോഗബാധിതരായി. പുതുതായി 7,243 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി 6.95 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 220 പുരുഷന്‍മാരും 216 സ്ത്രീകളും 68 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 85 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 577 പേര്‍ രോഗമുക്തരായി. 3,509 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 1,98,189 പേര്‍ കൊവിഡ് ബാധിതരായി. 193030 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 24740 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

പനച്ചിക്കാട്70

കോട്ടയം 47

കുറിച്ചി 43

ചങ്ങനാശേരി 34

തൃക്കൊടിത്താനം 29

ചിറക്കടവ്16

കൂട്ടിക്കല്‍ 14

മറവന്തുരുത്ത്13

ആര്‍പ്പൂക്കര, കടുത്തുരുത്തി 9

മാഞ്ഞൂര്‍, തലയോലപ്പറമ്പ്,വൈക്കം, കരൂര്‍8

അയ്മനം, പുതുപ്പള്ളി, ഈരാറ്റുപേട്ട, കടനാട്, മണര്‍കാട് 7

ഏറ്റുമാനൂര്‍, വാഴപ്പള്ളി, മീനച്ചില്‍, വാഴൂര്‍, കാഞ്ഞിരപ്പള്ളി, രാമപുരം, മൂന്നിലവ് 6

അകലക്കുന്നം, മേലുകാവ് 5

പായിപ്പാട്, തലപ്പലം, എരുമേലി, അതിരമ്പുഴ, മീനടം, ഉഴവൂര്‍, വാകത്താനം, മുണ്ടക്കയം, പാമ്പാടി 4

തിരുവാര്‍പ്പ്, അയര്‍ക്കുന്നം, കോരുത്തോട്, കാണക്കാരി, തിടനാട്, കങ്ങഴ, ഉദയനാപുരം, വിജയപുരം, വെള്ളൂര്‍, തലനാട്, മാടപ്പള്ളി 3

കുറവിലങ്ങാട്, മുളക്കുളം, കടപ്ലാമറ്റം, പൂഞ്ഞാര്‍, ഞീഴൂര്‍, തീക്കോയി,പാലാ, മുത്തോലി, പള്ളിക്കത്തോട്, തലയാഴം, നെടുംകുന്നം 2

കൊഴുവനാല്‍, ഭരണങ്ങാനം, മണിമല, മരങ്ങാട്ടുപിള്ളി, കല്ലറ, എലിക്കുളം, കുമരകം, പാറത്തോട്, കിടങ്ങൂര്‍, കൂരോപ്പട 1

Next Story

RELATED STORIES

Share it