Kottayam

കോട്ടയത്ത് ഇരട്ടക്കുട്ടികള്‍ക്ക് ഉള്‍പ്പെടെ 10 പേര്‍ക്ക് കൂടി കൊവിഡ്

കോട്ടയത്ത് ഇരട്ടക്കുട്ടികള്‍ക്ക് ഉള്‍പ്പെടെ 10 പേര്‍ക്ക് കൂടി കൊവിഡ്
X

കോട്ടയം: ജില്ലയില്‍ ഇന്ന് 10 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ എട്ടുപേര്‍ മുംബൈയില്‍നിന്നും ഒരാള്‍ ചെന്നൈയില്‍നിന്നും ഒരാള്‍ സൗദി അറേബ്യയില്‍നിന്നുമെത്തിയവരാണ്. കൊതവറയിലെ ഒരു കുടുംബത്തിലെ ഇരട്ടക്കുട്ടികള്‍ ഉള്‍പ്പെടെ നാലുപേരും മുത്തോലിയിലെ ഒരു കുടുംബത്തിലെ മൂന്നുപേരും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു. ജൂണ്‍ നാലിന് മുംബൈയില്‍നിന്നെത്തിയ മുത്തോലി സ്വദേശിനി(60), ഇവരുടെ മകന്‍(37), മകന്റെ മകന്‍(6), ജൂണ്‍ അഞ്ചിന് മുംബൈയില്‍ നിന്നെത്തിയ തലയാഴം കൊതവറ സ്വദേശിനി(57), ഇവരുടെ മൂന്ന് ആണ്‍ മക്കള്‍(21 വയസ്സുകാരനും 11 വയസ്സുള്ള ഇരട്ടകളും), ജൂണ്‍ എട്ടിന് മുംബൈയില്‍നിന്നെത്തിയ പായിപ്പാട് സ്വദേശി(35), ജൂണ്‍ ആറിന് ചെന്നൈയില്‍ നിന്നെത്തിയ ചെമ്പ് സ്വദേശി(32), ജൂണ്‍ 11ന് സൗദി അറേബ്യയില്‍നിന്നെത്തിയ വെള്ളാവൂര്‍ സ്വദേശിനി(36) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ പായിപ്പാട് സ്വദേശി ചങ്ങനാശേരിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലും മറ്റുള്ളവര്‍ ഹോം ക്വാറന്റൈനിലുമായിരുന്നു. എല്ലാവരെയും പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ ഇന്ന് മൂന്നുപേര്‍ രോഗമുക്തരായി. ദുബയില്‍നിന്ന് മെയ് 11നെത്തി മെയ് 30ന് രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി പെരുമ്പനച്ചി സ്വദേശിനി(26), മെയ് 28ന് താജിക്കിസ്ഥാനില്‍ നിന്നെത്തി ജൂണ്‍ ഒമ്പതിന് രോഗം സ്ഥീരീകരിച്ച കങ്ങഴ സ്വദേശി(28), മെയ് 18ന് മുംബൈയില്‍ നിന്നെത്തി ജൂണ്‍ 16ന് രോഗം സ്ഥിരീകരിച്ച കുമാരനല്ലൂര്‍ സ്വദേശിനി(32) എന്നിവരാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്. ജില്ലയില്‍ ഇതുവരെ ആകെ 62 പേരാണ് രോഗമുക്തരായത്.

ജില്ലയില്‍ നിലവില്‍ 83 പേര്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലുണ്ട്. ഇതില്‍ 40 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 24 പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും 19 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലുമാണ്. ഇതിനു പുറമെ കോട്ടയം ജില്ലക്കാരായ മൂന്നുപേര്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

Covid: 10 more, including twins in Kottayam

Next Story

RELATED STORIES

Share it