Kollam

കൊട്ടാരക്കരയില്‍ ബസ് സ്റ്റോപ്പിലേക്ക് വാന്‍ പാഞ്ഞു കയറി; രണ്ടു യുവതികള്‍ മരിച്ചു

കൊട്ടാരക്കരയില്‍ ബസ് സ്റ്റോപ്പിലേക്ക് വാന്‍ പാഞ്ഞു കയറി; രണ്ടു യുവതികള്‍ മരിച്ചു
X

കൊട്ടാരക്കര: പനവേലി ജംക്ഷനില്‍ ബസ് കാത്തുനിന്നവരുടെ നേര്‍ക്ക് ഡെലിവറി വാന്‍ ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ഗുരുതര പരുക്കേറ്റു. കൊട്ടിയത്ത് നഴ്‌സായ വെട്ടിക്കവല നിരപ്പില്‍ ഷാന്‍ ഭവനില്‍ സോണിയ (43), കൊട്ടാരക്കരയിലെ ബേക്കറി ജീവനക്കാരിയായ പനവേലി ചരുവിളവീട്ടില്‍ ശ്രീക്കുട്ടി (27) എന്നിവരാണ് മരിച്ചത്.

ഓട്ടോറിക്ഷ ഡ്രൈവര്‍ വിജയന്റെ (57) കാല്‍ ഒടിഞ്ഞുമാറി. ആറു വര്‍ഷം മുന്‍പും വിജയന് അപകടത്തില്‍ കാലിനു പരുക്കേറ്റിരുന്നു. ഇന്നു രാവിലെയാണ് സംഭവം. വാളകം ഭാഗത്തുനിന്ന് കൊട്ടാരക്കരയിലേക്കു വരികയായിരുന്നു വാന്‍. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വാന്‍ പോലിസ് കസ്റ്റഡിയില്‍. ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു.

Next Story

RELATED STORIES

Share it