Kollam

ചാത്തന്നൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ മരിച്ച നിലയില്‍

ചാത്തന്നൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ മരിച്ച നിലയില്‍
X

കൊല്ലം: സംസ്ഥാനത്ത് വീണ്ടും പോലിസ് ആത്മഹത്യ. കണ്ണനല്ലൂരില്‍ ചാത്തന്നൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ ഷാഹുല്‍ ഹമീദ് (51) ആണ് ആത്മഹത്യ ചെയ്തത്. ചേരിക്കോണം സ്വദേശിയാണ് ഷാഹുല്‍ ഹമീദ്. 2023-ല്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാന പോലിസില്‍ 69 പേര്‍ ആത്മഹത്യ ചെയ്തതെന്നാണ് കണക്കുകള്‍. 2019 ജനുവരി മുതല്‍ 2023 സെപ്റ്റംബര്‍ വരെ 69 പേരാണ് കേരള പോലിസ് സേനയില്‍ ആത്മഹത്യ ചെയ്തത്. ഇതില്‍ 32 പേര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരാണ്.

16 സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരും 8 ഗ്രേഡ് എസ്‌ഐമാരും ഒരു എസ്എച്ച്ഒയും ആത്മഹത്യ ചെയ്തിട്ടുണ്ട്. 2019-ല്‍ 18 പേര്‍ ആത്മഹത്യ ചെയ്തു. 2020-ല്‍ 10-ഉം, 2021-ല്‍ എട്ടും പേരാണ് ആത്മഹത്യ ചെയ്തത്.

Next Story

RELATED STORIES

Share it