കൊല്ലം ജില്ലയില്‍ പദ്ധതി ചെലവില്‍ കടയ്ക്കല്‍ ഒന്നാമത്

കൊല്ലം: 2019-20 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി ചെലവ് പുരോഗതിയില്‍ കടയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് കൊല്ലം ജില്ലയില്‍ ഒന്നാമത്. കൃത്യമായ ആസൂത്രണത്തിലൂടെയും ചിട്ടയായ പദ്ധതി നിര്‍വഹണത്തിലൂടെയുമാണ് കടയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് കൊല്ലം ജില്ലയില്‍ വികസന ഫണ്ട് ചെലവ് പുരോഗതിയില്‍ ഒന്നാം സ്ഥാനത്തെത്തിയത് അധികൃതര്‍ അറിയിച്ചു. ലോകമാകെ പടരുന്ന കൊവിഡ് 19 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാര്‍ച്ച് മാസത്തെ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കിയെങ്കിലും വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളുടെ നിര്‍വഹണം മുന്‍കൂട്ടി കൃത്യമായ ആസൂത്രണത്തോടെ പൂര്‍ത്തിയാക്കുക വഴി കൊവിഡ് 19 സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ഗ്രാമപ്പഞ്ചായത്ത് ചെലവ് പുരോഗതിയില്‍ മികച്ച നേട്ടം കൈവരിച്ചത്. 2019-20 വര്‍ഷത്തെ പദ്ധതി വിഹിതമായി ലഭിച്ച 5.2431 കോടിരൂപയില്‍ 5.2183 കോടി രൂപയാണ് 2020 മാര്‍ച്ച് 31 വരെ ഗ്രാമപ്പഞ്ചായത്ത് ചെലവഴിച്ച് ആകെ 99.53% ചെലവ് പുരോഗതി കൈവരിച്ച് കൊല്ലം ജില്ലയില്‍ ഒന്നാമതും സംസ്ഥാന തലത്തില്‍ 24ാമതും എത്തി ഗ്രാമപ്പഞ്ചായത്ത് മുന്‍വര്‍ഷങ്ങളിലെ മികവ് നിലനിര്‍ത്തി.
RELATED STORIES
പ്ലസ് ടു വിദ്യാര്ഥിയെ വീട്ടില് മരിച്ച നിലയില് കണ്ടെത്തി
4 Oct 2023 7:16 AM GMTകണ്ണൂര് കണ്ണപുരത്ത് സ്കൂട്ടിയും ബുള്ളറ്റും കൂട്ടിയിടിച്ച് ആറു...
4 Oct 2023 6:27 AM GMT'ഗാന്ധിയെ സ്മരിക്കുക, ഇന്ത്യയെ വീണ്ടെടുക്കുക'; എസ് ഡിപിഐ സെമിനാര്...
3 Oct 2023 2:34 PM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്കുമാറിനെ...
3 Oct 2023 7:11 AM GMTകണ്ണൂര് നാറാത്ത് സ്വദേശി ദുബയില് മരണപ്പെട്ടു
3 Oct 2023 6:29 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്നിന്ന് 35 പവന്...
30 Sep 2023 6:46 AM GMT