Kollam

ലീഗല്‍ സര്‍വീസ് അതോറിറ്റി നാഷനല്‍ ലോക് അദാലത്ത്; 1,618 കേസുകള്‍ തീര്‍പ്പാക്കി

ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളില്‍ ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച അദാലത്തില്‍ 36 ബൂത്തുകളിലായി 5698 കേസുകള്‍ പരിഗണിനയ്ക്ക് വന്നതില്‍ 1,618 കേസുകള്‍ തീര്‍പ്പാക്കി. തീര്‍പ്പാക്കിയ കേസുകളില്‍ 32,37,24,495 രൂപ ധാരണയായി.

ലീഗല്‍ സര്‍വീസ് അതോറിറ്റി നാഷനല്‍ ലോക് അദാലത്ത്; 1,618 കേസുകള്‍ തീര്‍പ്പാക്കി
X

കൊല്ലം: നാഷനല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നാഷനല്‍ ലോക് അദാലത്ത് സംഘടിപ്പിച്ചു. ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളില്‍ ശനിയാഴ്ച രാവിലെ 10ന് ആരംഭിച്ച അദാലത്തില്‍ 36 ബൂത്തുകളിലായി 5698 കേസുകള്‍ പരിഗണിനയ്ക്ക് വന്നതില്‍ 1,618 കേസുകള്‍ തീര്‍പ്പാക്കി. തീര്‍പ്പാക്കിയ കേസുകളില്‍ 32,37,24,495 രൂപ ധാരണയായി. വിവിധ കോടതികളില്‍ തീര്‍പ്പാവാതെ കിടക്കുന്ന കേസുകളും ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകളും ആര്‍ടിഒ, രജിസ്‌ട്രേഷന്‍ വകുപ്പ്, വാഹനാപകടം, ബിഎസ്എന്‍എല്‍, കുടുംബ കോടതി കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്.

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജുമായ എസ് എച്ച് പഞ്ചാപകേശന്റെ നേതൃത്വത്തില്‍ കൊല്ലം താലൂക്കില്‍നടന്ന അദാലത്തില്‍ 20 ബൂത്തുകളിലായി 1,194 കേസുകള്‍ തീര്‍പ്പാക്കി. ടിഎല്‍എസ്‌സി ചെയര്‍മാനും അഡീഷനല്‍ ജില്ലാ ജഡ്ജുമായ ഇ ബൈജു, ഡിഎല്‍എസ്എ സെക്രട്ടറിയും സുബിതാ ചിറയ്ക്കല്‍, (സബ് ജഡ്ജ്) ജഡ്ജിമാര്‍, അഭിഭാഷകര്‍, കോടതി ജീവനക്കാര്‍, പിഎല്‍വി എന്നിവര്‍ പങ്കെടുത്തു. കരുനാഗപ്പള്ളി താലുക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഫാമിലി കോടതി ജഡ്ജ് വി എസ് ബിന്ദുകുമാരിയുടെ നേതൃത്വത്തില്‍ അഞ്ച് ബൂത്തുകളിലായി 57 കേസുകള്‍ തീര്‍പ്പാക്കി. കൊട്ടാരക്കര താലൂക്കില്‍ നടന്ന അദാലത്തില്‍ 4 ബൂത്തുകളിലായി 167 കേസുകള്‍ തീര്‍പ്പാക്കി.

താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍ അഡീഷനല്‍ ജില്ലാ ജഡ്ജി ജി ഗിരീഷ് നേതൃത്വം നല്‍കി. കുന്നത്തൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി രണ്ട് ബൂത്തുകളിലായി 37 കേസുകള്‍ തീര്‍പ്പാക്കി. ടിഎല്‍എസ്‌സി ചെയര്‍മാനും ശാസ്താംകോട്ട മുന്‍സിഫ് മജിസ്‌ട്രേറ്റുമായ ടി വി ബിജു നേതൃത്വം നല്‍കി. പത്തനാപുരം താലൂക്കില്‍ 5 ബൂത്തുകളിലായി 163 കേസുകള്‍ തീര്‍പ്പാക്കി. താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാന്‍ എംഎസിടി ജഡ്ജ് ജയകുമാര്‍ ജോണ്‍ നേതൃത്വം നല്‍കി. കോടതികളില്‍ നിലനില്‍ക്കുന്ന സിവില്‍, ക്രിമിനല്‍ എംഎസിടി കേസുകള്‍ എന്നിവയ്ക്ക് പുറമേ ബാങ്ക് വായ്പ ഇന്‍ഷുറന്‍സ്, തൊഴില്‍ തര്‍ക്കം, വസ്തു രജിസ്‌ട്രേഷന്‍ സംബന്ധിച്ച പിഴ തുക എന്നീ കേസുകളും അദാലത്തില്‍ പരിഗണിച്ചു.

വിവിധ ബാങ്കുകളുടെ 381 കേസുകളും ആര്‍ടിഒ ഇനത്തില്‍ 410 കേസുകളില്‍ 178 ഉം ബിഎസ്എന്‍എല്‍ 275 കേസുകളില്‍ 69 ഉം വസ്തു രജിസ്‌ട്രേഷന്‍ ഇനത്തില്‍ 450 കേസുകളില്‍ 134 ഉം തീര്‍പ്പാക്കി. കോടതിയില്‍ നിലവിലുള്ള ക്രിമിനല്‍ കേസുകളില്‍ 33 കേസുകളും ചെക്ക് കേസുകളില്‍ 21 എണ്ണവും ബാങ്ക് റിക്കവറി ഇനത്തില്‍ 60 ഉം തീര്‍പ്പാക്കി. വിവാഹ സംബന്ധമായ തര്‍ക്കത്തില്‍ 12 ഉം എംഎസിടി കേസുകളില്‍ 657 കേസുകളിലും തീര്‍പ്പ് കല്‍പിച്ചു.

Next Story

RELATED STORIES

Share it