Kollam

ഇന്ധന വില വര്‍ധനവ്: പെട്രോള്‍ വാങ്ങാന്‍ മഷിക്കുപ്പിയുമായി എസ്എസ്എഫ് പ്രതിഷേധം

ഇന്ധന വില വര്‍ധനവ്: പെട്രോള്‍ വാങ്ങാന്‍ മഷിക്കുപ്പിയുമായി എസ്എസ്എഫ് പ്രതിഷേധം
X

കടയ്ക്കല്‍: അനിയന്ത്രിതമായ ഇന്ധന വിലവര്‍ധനവിനെതിരേ വേറിട്ട പ്രതിഷേധവുമായി എസ്എസ്എഫ്. പെട്രോള്‍ വാങ്ങാന്‍ മഷിക്കുപ്പിയുമായി പ്രവര്‍ത്തകരെത്തിയാണ് എസ്എസ്എഫ് പ്രതിഷേധിച്ചത്. എസ്എസ്എഫ് ചടയമംഗലം ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടയ്ക്കല്‍, അഞ്ചല്‍, ഓയൂര്‍ ഇന്ധന വില്‍പ്പന കേന്ദ്രങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. ജനങ്ങളെ വിഷയത്തില്‍ കൂടുതല്‍ ബോധവാന്‍മാരാക്കുകയും പ്രതികരിക്കാന്‍ പ്രാപ്തരാക്കുകയുമാണ് വ്യത്യസ്ത പ്രതിഷേധം കൊണ്ട് പ്രധാനമായും ലക്ഷ്യമാക്കുന്നത്. 'പെട്രോള്‍ വാങ്ങാന്‍ മഷിക്കുപ്പിയുമായി ക്യൂ നില്‍ക്കുന്നു' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പമ്പുകള്‍ക്ക് മുന്നില്‍ പ്രക്ഷോഭം സംഘടിപ്പിച്ചത്.

ജനങ്ങള്‍ കൊവിഡ് പ്രതിസന്ധിയില്‍ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കുത്തനെ കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഇങ്ങനെ രാജ്യം മുന്നോട്ട് പോയാല്‍ വറുതിയിലേക്ക് എടുത്തെറിയപ്പെടലാവും അനന്തര ഫലമെന്ന ബോധ്യത്തില്‍ നിന്നാണ് എസ്എസ്എഫ് പ്രക്ഷേഭം സംഘടിപ്പിച്ചത്. കേരളവ്യാപകമായി ആയിരത്തോളം കേന്ദ്രങ്ങളിലാണ് പ്രതിഷേധ പരുപാടികള്‍ സംഘടിപ്പിച്ചത്. എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡന്റ് അനസ് ജൗഹരി കലയപുരം, അല്‍ത്താഫ് ഹിഷാമി മടത്തറ, സിനാന്‍ ജൗഹരി ചിതറ, അമീന്‍ ജൗഹരി അഞ്ചല്‍, തൗഫീഖ് മുസ്‌ല്യാര്‍, മുഹമ്മദ് മുസ്‌ല്യാര്‍ ഓയൂര്‍, സിദ്ധീഖ് മുസ്‌ല്യാര്‍ തുടങ്ങിയ നേതാക്കള്‍ പ്രതിഷേധ സമരത്തില്‍ സംസാരിച്ചു.

Fuel price hike: SSF protests with ink bottle to buy petrol


Next Story

RELATED STORIES

Share it