Kollam

മുതിർന്ന പൗരന്മാർക്ക് അർഹമായ ആദരവ് ലഭിക്കുന്നില്ല: ജില്ലാ ജഡ്ജ് പഞ്ചാപകേശൻ

മാതാപിതാക്കളുടെ സ്വത്ത് കൈക്കലാക്കി അവരെ തെരുവിൽ തള്ളുന്ന മക്കളുടെ എണ്ണം വർദ്ധിച്ചു വരുന്നു. ഇതു തടയാൻ നിയമപരമായ എല്ലാ സഹായവും ലീഗൽ സർവ്വീസസ് അതോറിറ്റി വഴി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

മുതിർന്ന പൗരന്മാർക്ക് അർഹമായ ആദരവ് ലഭിക്കുന്നില്ല: ജില്ലാ ജഡ്ജ് പഞ്ചാപകേശൻ
X

കൊല്ലം: കൊല്ലം ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ പനയം, പെരിനാട് പഞ്ചായത്തുകൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ എൽഡേഴ്സ് ഫോറം ജില്ലാ ജഡ്ജ് എസ്.എച്ച് പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്തു.

മുതിർന്ന പൗരന്മാർക്ക് പലപ്പോഴും അർഹമായ ആദരവ് പുതിയ തലമുറ നൽകുന്നില്ലായെന്ന് അദ്ദേഹം പറഞ്ഞു. മാതാപിതാക്കളുടെ സ്വത്ത് കൈക്കലാക്കി അവരെ തെരുവിൽ തള്ളുന്ന മക്കളുടെ എണ്ണം വർദ്ധിച്ചു വരുന്നു. ഇതു തടയാൻ നിയമപരമായ എല്ലാ സഹായവും ലീഗൽ സർവ്വീസസ് അതോറിറ്റി വഴി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

യൂണിറ്റ് പ്രസിഡന്റ് എൻ ധനപാലപണിക്കർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ടി ഗംഗാധരൻ , ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ.രാജശേഖരൻ, പനയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ഷീല ,പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ അനിൽ, വാർഡ് മെമ്പർ കെ ഷീല, റ്റി തങ്കച്ചൻ (FOSCAK, ജില്ലാ പ്രസിഡൻറ് ), ശശിധരൻ (FOSCAK, സംസ്ഥാന സെക്രട്ടറി ), എം രാജൻ (FOSCAK ,ജില്ലാ സെക്രട്ടറി), ട്രഷറർ മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ എം.എസ്.സി നഴ്സിംഗിൽ ഒന്നാം റാങ്ക് നേടിയ അഞ്ജുവിനേയും മുതിർന്ന പൗരന്മാരെയും ആദരിച്ചു. നിർദ്ധനർക്ക് ചികിത്സാ ധനസഹായ വിതരണവും നടത്തി.

Next Story

RELATED STORIES

Share it