Kollam

കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു

കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു
X

കൊല്ലം: പത്തനാപുരത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. പത്തനാപുരം ചേകംതുണ്ടില്‍ ബാബുരാജ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. കിണറിലെ ചെളിയും വെള്ളവും കോരി വൃത്തിയാക്കുന്നതിനിടെ ബാബുരാജിന്റെ ശരീരത്തിലേക്ക് മണ്ണും കല്ലും പതിക്കുകയായിരുന്നു.

പുനലൂരില്‍നിന്ന് അഗ്‌നിശമന സേനയെത്തിയാണ് ബാബുരാജിനെ കരയ്‌ക്കെത്തിച്ചത്. പുനലൂര്‍ നിന്ന് അഗ്‌നിശമന സേനയെത്തിയാണ് ഇയാളെ കരക്കെത്തിച്ചത്. അപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഒരു അഗ്‌നിശമന സേനാംഗത്തിന് പരിക്കേറ്റു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ബാബുരാജ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് നാട്ടില്‍ പ്ലംബിങ് ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Next Story

RELATED STORIES

Share it