Kasaragod

പിഞ്ചുകുഞ്ഞുമായി കിണറ്റില്‍ ചാടി; അമ്മയും കുഞ്ഞും മരിച്ചു

പിഞ്ചുകുഞ്ഞുമായി കിണറ്റില്‍ ചാടി; അമ്മയും കുഞ്ഞും മരിച്ചു
X

കാസര്‍കോട്: രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി. അമ്മയും കുഞ്ഞും മരിച്ചു. കാസര്‍കോട് നീലേശ്വരത്താണ് സംഭവം. കടിഞ്ഞിമൂല സ്വദേശി രമ്യയാണ് കുഞ്ഞുമായി കിണറ്റില്‍ ചാടിയത്. പ്രസവത്തെത്തുടര്‍ന്ന് ഇവര്‍ക്ക് വിഷാദരോഗമുണ്ടായിരുന്നെന്ന് പോലിസ് പറഞ്ഞു.

കുഞ്ഞിനെയുമെടുത്ത് രമ്യ കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം കാസര്‍കോട് ജില്ലാ ആശുപത്രിയില്‍. പ്രസവത്തിന് പിന്നാലെ രമ്യയ്ക്ക് വിഷാദരോഗ ലക്ഷണങ്ങളുണ്ടായിരുന്നതായും പറയുന്നു.

Next Story

RELATED STORIES

Share it