Kasaragod

കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു
X

കാസര്‍കോട്: കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പെരിയ ചെര്‍ക്കപ്പാറയിലെ രവീന്ദ്രനാഥ്- ഷീബ ദമ്പതികളുടെ മകന്‍ നന്ദഗോപന്‍ (15), മഞ്ഞങ്ങാട്ടെ ദിനേശന്‍- രേഷ്മ ദമ്പതികളുടെ ഏകമകന്‍ ദില്‍ജിത്ത് (14) എന്നിവരാണു മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ചെര്‍ക്കപ്പാറ സര്‍ഗം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിനു സമീപത്തെ കുളത്തിലായിരുന്നു സംഭവം. കുളിക്കാന്‍ കുളത്തില്‍ ഇറങ്ങിയപ്പോള്‍ ഇരുവരും ചെളിയില്‍ അകപ്പെടുകയായിരുന്നു. ഇരുവരും വെള്ളത്തില്‍ മുങ്ങിപ്പോയ വിവരം കൂടെയുള്ള കുട്ടികളാണ് പരിസരവാസികളെ അറിയിച്ചത്.

നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ദില്‍ജിത്തിനെ കണ്ടെത്തി ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യുപി വിപിന്റെ ഔദ്യോഗിക വാഹനത്തില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് നന്ദഗോപനെ കണ്ടെടുത്തത്. എന്നാല്‍, രണ്ടുപേരെയും രക്ഷിക്കാനായില്ല. രണ്ട് കുട്ടികള്‍ക്കും നീന്തലറിയില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it