പോപുലര്‍ ഫ്രണ്ട് യൂണിറ്റി മാര്‍ച്ച്: സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു

ബദിയടുക്ക: 'രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിനോടൊപ്പം' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 17 പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി ബദിയടുക്കയില്‍ നടക്കുന്ന യൂണിറ്റി മാര്‍ച്ചിനോടനുബന്ധിച്ച് സ്വാഗത സംഘം ഓഫിസ് അപ്പര്‍ ബസാറില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കാസര്‍കോട് ജില്ലാ പ്രസിഡന്റ് സി ടി സുലൈമാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. രാജ്യം വളരെ നിര്‍ണായകഘട്ടത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും, ജനാധിപത്യ മൂല്യങ്ങളും പൗരന്റെ അവകാശങ്ങളും സംരക്ഷിക്കുന്നതിന് രാജ്യത്തിനായ് പോപുലര്‍ ഫ്രണ്ടിനൊപ്പം നില്‍ക്കേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. യൂണിറ്റി മാര്‍ച്ചിനോടനുബന്ധിച്ച് വോളണ്ടിയര്‍ പരേഡ്, ബഹുജന റാലി, പൊതുസമ്മേളനം എന്നിവ നടക്കും. സ്വാഗതസംഘം കമ്മിറ്റി ചെയര്‍മാന്‍ വൈ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഖാദര്‍ അറഫ, മുഹമ്മലി ആലംപാടി, ഖാദര്‍ എരിയാല്‍, മുസ്തഫ ചക്കുടല്‍, മുഹമ്മദ് പെര്‍ഡാല്‍, മുഹമ്മദ് ബദിയടുക്ക, അബ്ദുല്‍ കരീം കാടമന, സാദിഖ് പെരഡാല, നാസര്‍ ബംബ്രാണ, സത്താര്‍ ബദിയടുക്ക സംബന്ധിച്ചു.
Popular Front Unity March: Welcome group office inaugurated