Kasaragod

തിരഞ്ഞെടുപ്പാവുമ്പോള്‍ മാത്രം ബിജെപി പേടി പറയുന്നവരെ പിന്നീട് കാണാറില്ല: ഖാദര്‍ അറഫ

തിരഞ്ഞെടുപ്പാവുമ്പോള്‍ മാത്രം ബിജെപി പേടി പറയുന്നവരെ പിന്നീട് കാണാറില്ല: ഖാദര്‍ അറഫ
X

കാസര്‍കോട്: തിരഞ്ഞെടുപ്പില്‍ പല സ്ഥലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താതെ പല രീതികളില്‍ സഹായിക്കുന്ന കോലീബി ധാരണകള്‍ മറച്ചുവച്ച് മതേതര വോട്ടുകള്‍ പെട്ടിയിലാക്കാന്‍ മധൂരിലും മറ്റും സാമ്പ്രദായിക കക്ഷികള്‍ നടത്തുന്ന പ്രചാരണം വോട്ടര്‍മാര്‍ തള്ളിക്കളയുമെന്ന് എസ് ഡിപിഐ കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ പറഞ്ഞു.

തിരഞ്ഞെടുപ്പാവുമ്പോള്‍ മാത്രമാണ് ബിജെപി പേടി പറഞ്ഞു ചില പാര്‍ട്ടികള്‍ വരുന്നത്. പിന്നീട് സംഘപരിവാറിനെതിരേ എവിടെയും ഇവരെ കാണാറില്ല. ഇത്തരം അവസരവാദികള്‍ക്കെതിരെയുള്ള വിധിയെഴുത്താവണം നമ്മുടെ ഒരോ വോട്ടെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ സ്റ്റേഷന്‍ ബ്ലോക്ക് എസ് ഡിപിഐ സ്ഥാനാര്‍ഥി മൈമൂന ഹനീഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ബാരിക്കാടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം ജനറല്‍ സെക്രട്ടറി ഗഫൂര്‍ നായിമാര്‍മൂല അധ്യക്ഷത വഹിച്ചു. ചെങ്കള പഞ്ചായത്ത് സെക്രട്ടറി ഹമീദ് ബാരിക്കാട്, എരുതുകടവ് ബ്രാഞ്ച് പ്രസിഡന്റ് ഹനീഫ് പൊയ്യ, സെക്രട്ടറി ബി എ ഷാഫി, എ കെ അബ്ദുല്ല, ഇ എ അബ്ദുല്‍ഖാദര്‍, ഹനീഫ പള്ളിവളപ്പ് സംസാരിച്ചു.

Next Story

RELATED STORIES

Share it