തോക്കുചൂണ്ടി ലോറികള്‍ കടത്തിക്കൊണ്ടുപോയി; പോലിസിനു നേരെ വെടിവയ്ക്കാന്‍ ശ്രമം, നാലുപേര്‍ പിടിയില്‍

മഞ്ചേശ്വരം: തോക്കുചുണ്ടി ചെങ്കല്‍ ലോറികള്‍ കടത്തിക്കൊണ്ടുപോയ വിവരമറിഞ്ഞെത്തിയ പോലിസിനു നേരെ വെടിവയ്ക്കാന്‍ ശ്രമിച്ച നാലുപേര്‍ പിടിയില്‍. ഹൈവേ കൊള്ള സംഘത്തില്‍പ്പെട്ട മഞ്ചേശ്വരം കടമ്പാര്‍ സ്വദേശി റഹീം മിയാപദവ് (28), മഹാരാഷ്ട്ര പാണ്ഡ്യ മുകുന്ദനഗര്‍ സ്വദേശി രാകേഷ് കിഷോര്‍ബാ വിസ്‌കാര്‍(30), കൂലൂര്‍ ചിഗുര്‍ പദവ് സ്വദേശി മുഹമ്മദ് സഫ് വാന്‍ (28), ഉപ്പള റെയില്‍വെ ഗേറ്റിന് സമീപത്തെ കാലായി സയാഫ്(22) എന്നിവരെയാണ് മഞ്ചേശ്വരം സ്‌റ്റേഷന്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ട് 6.10 ഓടെ കടമ്പാര്‍ ബജ്ജയില്‍ കെഎല്‍.13.എ.ജെ.2972 നമ്പര്‍ കാറിലെത്തിയ സംഘമാണ് തോക്കുചൂണ്ടി ലോറികള്‍ കടത്തിക്കൊണ്ടുപോയത്. കെ.എല്‍ 13. എക്‌സ്.5118, കെ.എല്‍.59.ജി.6070 നമ്പര്‍ ലോറികളാണ് കടത്തിക്കൊണ്ടുപോയത്. തുടര്‍ന്ന് ലോറിക്കാരുമായി വിലപേശുന്നതിനിടെ വിവരമറിഞ്ഞെത്തിയ പോലിസ് സംഘത്തിന് നേരെ സംഘം വെടിയുതിര്‍ക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചു. ഇതിനിടെയാണ് നാലുപേരെയും പോലിസ് പിടികൂടിയത്. സംഘാംഗങ്ങളായ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. പോലിസ് ബലം പ്രയോഗിച്ച് പ്രതികളെയും തോക്കും ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.
RELATED STORIES
'ആര്എസ്എസുകാര് 21ാം നൂറ്റാണ്ടിലെ കൗരവര്'; രാഹുല് ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്, ഗുജറാത്ത് അക്രമങ്ങള് 2024ന്റെ ബിജെപിയുടെ ട്രെയിലര്...
1 April 2023 11:59 AM GMTകണ്ണൂര് കേളകത്ത് പുഴയില് കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്ത്തി കടക്കാന് ശ്രമിച്ച ഇന്ത്യന് കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില് വന് തീപ്പിടിത്തം; കാറുകള് കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT