കാസര്‍കോട് പൈവളിക സ്വദേശിയായ ഡോക്ടര്‍ മക്കയില്‍ മരിച്ചു

മക്ക: കാസര്‍കോട് പൈവളിക സ്വദേശിയായ ഡോക്ടര്‍ കാദര്‍ കാസിം (എ കെ കാസിം-49) മക്കയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മൊബൈലില്‍ വിളിച്ചു മറുപടി ലഭിക്കാതായതോടെ താമസിക്കുന്ന മുറിയില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. മക്ക ഏഷ്യന്‍ പോളിക്ലിനിക്ക് മാനേജറായും ഡോക്ടറായും ആറ് വര്‍ഷത്തോളമായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. ദീര്‍ഘകാലം ഉപ്പള കൈകമ്പയിലും മംഗളൂരു ഒമേഗ ആശുപത്രിയിലും സേവനം അനുഷ്ഠിച്ചിരുന്നു.
സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു. മംഗളൂരു യൂനിവേഴ്‌സിറ്റി സെനറ്റ് അംഗമായി പ്രവര്‍ത്തിച്ചിരുന്നു. മംഗളൂരുവിലാണ് കുടുംബ സമേതം താമസം. പിതാവ്: ഹമീദലി കമ്പാര്‍(മുഗുളി ഹമീദ്), മാതാവ്: സുലൈഖ, ഭാര്യ: ജസീല, മക്കള്‍: കാമില്‍ കാസിം, ഷാമില്‍ കാസിം (എംബിബിഎസ് വിദ്യാര്‍ഥികള്‍), സഹോദരങ്ങള്‍: റസിയ ഹനീഫ ഉപ്പള, ഷമീമ അബ്ദുല്ല കയ്യാര്‍.
Kasargod native doctor died in Makkah
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMTമോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില്‍ നിന്ന് എട്ട്...
27 May 2023 9:24 AM GMT