Top

കാസര്‍കോട് ജില്ലയില്‍ 523 പേര്‍ക്ക് കൂടി കൊവിഡ്; 863 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 523 പേര്‍ക്ക് കൂടി കൊവിഡ്;   863 പേര്‍ക്ക് രോഗമുക്തി
X

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 523 പേര്‍ കൂടി കൊവിഡ് 19 പോസിറ്റീവായി. ചികില്‍സയിലുണ്ടായിരുന്ന 863 പേര്‍ക്ക് കൊവിഡ് നെഗറ്റീവായി. നിലവില്‍ 6219 പേരാണ് ചികില്‍സയിലുള്ളത്. ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 360 ആയി ഉയര്‍ന്നു. വീടുകളില്‍ 28578 പേരും സ്ഥാപനങ്ങളില്‍ 1188 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 29766 പേരാണ്. പുതിയതായി 1630 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 7400 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു(ആര്‍ടിപിസിആര്‍ 4419, ആന്റിജന്‍ 2967, ട്രൂനാറ്റ് 14). 2400 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1079 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കൊവിഡ് കെയര്‍ സെന്ററുകളിലുമായി 662 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നു കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 863 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 113095 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 105975 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി.

Next Story

RELATED STORIES

Share it