Kasaragod

കാസര്‍കോട് ജില്ലയില്‍ 533 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.8 ശതമാനം

കാസര്‍കോട് ജില്ലയില്‍ 533 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.8 ശതമാനം
X

കാസര്‍കോട്: ജില്ലയില്‍ 533 പേര്‍ക്കു കൂടി കൊവിഡ് 19 പോസിറ്റീവായി. ചികില്‍സയിലുണ്ടായിരുന്ന 456 പേര്‍ക്ക് കൊവിഡ് നെഗറ്റീവായി. നിലവില്‍ 3831 പേരാണ് കൊവിഡ് ചികില്‍സയിലുള്ളത്. ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 173 ആയി. വീടുകളില്‍ 20529 പേരും സ്ഥാപനങ്ങളില്‍ 827 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 21356 പേരാണ്. പുതിയതായി 1266 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 2905 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു(ആര്‍ടിപിസിആര്‍-1345, ആന്റിജന്‍-1549, ട്രൂനാറ്റ്-11). 670 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 2125 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കൊവിഡ് കെയര്‍ സെന്ററുകളിലുമായി 454 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 465 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 75691 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 71266 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 16.8 ശതമാനമാണ്.

Covid updates in Kasargod

Next Story

RELATED STORIES

Share it