Kasaragod

ചൈല്‍ഡ് പ്രൊട്ടക്ട് ടീം പുതുവല്‍സരം ആഘോഷിച്ചു

ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ കാസര്‍ഗോഡ് ജില്ലയിലെ പുതുവല്‍സരാഘോഷമാണ് വേറിട്ട അനുഭവമായത്.

ചൈല്‍ഡ് പ്രൊട്ടക്ട് ടീം പുതുവല്‍സരം ആഘോഷിച്ചു
X

കാസര്‍ഗോഡ്: ചൈല്‍ഡ് പ്രൊട്ടക്ട് ടീം പുതുവല്‍സംരം വിത്യസ്ത കലാ പരിപാടികളുമായി പരവനടുക്കം സര്‍ക്കാര്‍ ശിശുമന്ദിരത്തിലെ കുട്ടികളോടൊപ്പം ആഘോഷിച്ചു. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ കാസര്‍ഗോഡ് ജില്ലയിലെ പുതുവല്‍സരാഘോഷമാണ് വേറിട്ട അനുഭവമായത്.

എന്തിലും കുറ്റം മാത്രം കാണുന്ന കേരളീയരുടെ ദുശ്ശീലങ്ങള്‍ മാറ്റാന്‍ തയ്യാറായാല്‍ പുതുവര്‍ഷം നന്മ നിറഞ്ഞതാവുമെന്ന് പരിപാടി ഉല്‍ഘാടനം ചെയ്ത് സംസാരിച്ച ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യുണിറ്റ് ഓഫീസര്‍ പി ബിജു അഭിപ്രയപ്പെട്ടു. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡണ്ട് സികെ നാസര്‍, കാഞ്ഞങ്ങാട് കെയര്‍ ടേക്കര്‍ അനില്‍ കുമാര്‍, ജനറല്‍ സെക്രട്ടറി സുനില്‍ മളിക്കാല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പടലടുക്ക, ജില്ലാ പ്രസിഡന്റ് മൊയ്തിന്‍ പുവടുക്ക, ജില്ലാ സെക്രട്ടറി ബദറുദ്ധിന്‍ ചളിയംകോട്, ജില്ലാ വൈസ് പ്രസിഡന്റ് പ്രദീപ് കൊളത്തൂര്‍ റെമിസ്, തെക്കില്‍ കുഞ്ഞികൃഷ്ണന്‍ ജോത്സ്യര്‍, ജില്ലാ വനിതാ കോഡിനേറ്റര്‍ ഉഷ ടീച്ചര്‍, മിഷാല്‍ റഹ്മാന്‍, ജില്ലാ ട്രഷര്‍ ജയപ്രസാദ് സംബന്ധിച്ചു.

കുട്ടികള്‍ക്ക് ഏഷ്യാനെറ്റ് മിമിക്‌സ് ഫെയിം ശിവപ്രസാദ് ഒമേഗ കോട്ടയം, ടെലിഫിലിം ആക്ടര്‍ പ്രദീപ് ഒടയംചാല്‍ എന്നിവരുടെ നേതൃത്വത്തില്‍ മിമിക്‌സ് കലാവിരുന്നും പുതുവല്‍സര കേക്ക് മുറിക്കലും സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. ശിശുമന്ദിരത്തിലെയും മഹിളാമന്ദിരത്തിലെയും അന്തേവാസികളടക്കം നൂറോളം പേര്‍ പരിപാടിയില്‍ സംബന്ധിച്ചു.




Next Story

RELATED STORIES

Share it