ചിക്കന്‍ സ്റ്റാളിലെത്തിയ യുവതി കത്തികാട്ടി ഭീഷണിപ്പെടുത്തി; പൊലിസ് കേസെടുത്തു
തൈക്കടപ്പുറം നടുവില്‍ പള്ളിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ചിക്കന്‍ സ്റ്റാള്‍ ജീവനക്കാരനായ യുവാവിനെയാണ് നടുവില്‍ പള്ളിക്ക് സമീപം താമസിക്കുന്ന യുവതി കടയില്‍ കയറി അസഭ്യം പറയുകയും, കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തത്.

X
Admin15 Jan 2019 7:16 PM GMT
നിലേശ്വരം: ചിക്കന്‍ സ്റ്റാളിലെ ജീവനക്കാരനെ അസഭ്യം പറയുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത യുവതിക്കെതിരേ പരാതി. തൈക്കടപ്പുറം നടുവില്‍ പള്ളിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ചിക്കന്‍ സ്റ്റാള്‍ ജീവനക്കാരനായ യുവാവിനെയാണ് നടുവില്‍ പള്ളിക്ക് സമീപം താമസിക്കുന്ന യുവതി കടയില്‍ കയറി അസഭ്യം പറയുകയും, കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തത്. യുവാവിന്റെ പരാതിയില്‍ നീലേശ്വരം പൊലിസ് കേസെടുത്തു.
തൈക്കടപ്പുറം സ്വദേശി എ എം അമീറിനെയാണ് യുവതി ഭീഷണിപ്പെടുത്തിയത്. യാതൊരു പ്രകോപനവുമില്ലാതെ നടുവില്‍ പള്ളി സ്വദേശിനിയും വനിതാ ലീഗ് നേതാവുമായ നസീമ കടയില്‍ കയറിച്ചെന്ന് അസഭ്യ വര്‍ഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് അമീര്‍ നീലേശ്വരം പൊലീസ് മുമ്പാകെ നല്‍കിയ പരാതിയില്‍ പറയുന്നത്. അതുപ്രകാരം നടത്തിയ പ്രാഥമിക അന്വേഷണ പ്രകാരമാണ് കേസെടുത്തത്.
Next Story