- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടിപിആര് 30ന് മുകളില്; കാസര്ക്കോട്ട് മധൂരും ബദിയടുക്കയും ഡി കാറ്റഗറിയില്
കാസര്കോട്: വ്യാഴാഴ്ച മുതലുള്ള കോവിഡ് ലോക്ക്ഡൗണ് ഇളവുകള് സംബന്ധിച്ച പുതിയ മാര്ഗ നിര്ദേശ പ്രകാരം തദ്ദേശസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തില് തരംതിരിച്ചു. ജൂണ് 16 വരെ 30ന് മുകളില് ടിപിആര് ഉള്ളതിനാല് മധൂര്, ബദിയടുക്ക പഞ്ചായത്തുകളെ ഡി കാറ്റഗറി വിഭാഗത്തില് ഉള്പ്പെടുത്തി. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിലുള്ള കാറ്റഗറി സിയില് ചെങ്കള, കുമ്പഡാജെ, പുത്തിഗെ, കാറഡുക്ക, കുമ്പള, അജാനൂര് ഗ്രാമപഞ്ചായത്തുകള് ഉള്പ്പെടുന്നു. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20നും എട്ടിനും ഇടയിലുള്ള കാറ്റഗറി ബിയില് ഉദുമ, കയ്യൂര് ചീമേനി, നീലേശ്വരം, മടിക്കൈ, മൊഗ്രാല് പുത്തൂര്, കള്ളാര്, ചെമ്മനാട്, പള്ളിക്കര, കാഞ്ഞങ്ങാട്, ഈസ്റ്റ് എളേരി, പനത്തടി, കുറ്റിക്കോല്, ദേലംപാടി, മുളിയാര്, വെസ്റ്റ് എളേരി, ചെറുവത്തൂര്, കോടോംബേളൂര്, പിലിക്കോട്, എന്മകജെ, പുല്ലൂര്പെരിയ, ബളാല്, തൃക്കരിപ്പൂര്, മംഗല്പാടി എന്നീ തദ്ദേശ സ്ഥാപനങ്ങള് ഉള്പ്പെടുന്നു. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടില് കുറഞ്ഞ കാറ്റഗറി എയില് വോര്ക്കാടി, ബെള്ളൂര്, മീഞ്ച, പൈവളിഗെ, കിനാനൂര്കരിന്തളം, പടന്ന, മഞ്ചേശ്വരം, കാസര്കോട്, ബേഡഡുക്ക, വലിയ പറമ്പ എന്നീ തദ്ദേശ സ്ഥാപനങ്ങള് ഉള്പ്പെടുന്നു.
ഓരോ കാറ്റഗറിയിലും അനുവദനീയമായവ: ലോക്ക് ഡൗണ് മാര്ഗനിര്ദേശങ്ങള്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തില് കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്, ശനിയും ഞായറും സംസ്ഥാനത്ത് മുഴുവന് നടപ്പിലാക്കുന്ന തരം സമ്പൂര്ണ ലോക്ഡൗണാണ് നടപ്പാക്കുക. കാറ്റഗറി സിയില് അവശ്യവസ്തുക്കളുടെ കടകള് മാത്രം രാവിലെ ഏഴ് മുതല് വൈകുന്നേരം ഏഴ് വരെ അനുവദിക്കും. മറ്റു കടകള് (വിവാഹാവശ്യത്തിന് ടെക്സ്റ്റൈല്സ്, ജ്വല്ലറി, ഫൂട്ട്വിയര്, വിദ്യാര്ഥികള്ക്ക് ബുക്ക്സ് ഷോപ്പ്, റിപ്പയര് സര്വീസുകള്) വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതല് വൈകുന്നേരം ഏഴ് വരെ പകുതി ജീവനക്കാരുമായി പ്രവര്ത്തിക്കാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്സല്/ ഹോം ഡെലിവറി എന്നിവ മാത്രം.
കാറ്റഗറി ബിയില് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്, കമ്പനികള്, കമ്മീഷനുകള്, കോര്പേറേഷനുകള്, സ്വയംഭരണ സ്ഥാപനങ്ങള് എന്നിവ 25 ശതമാനം ജീവനക്കാരെ ഉള്പ്പെടുത്തി പ്രവര്ത്തിക്കാം. ശേഷിച്ചവര്ക്ക് വര്ക്ക് ഫ്രം ഹോം ഡ്യൂട്ടി. അവശ്യവസ്തുക്കളുടെ കടകള് മാത്രം രാവിലെ ഏഴ് മുതല് വൈകുന്നേരം ഏഴ് വരെ പ്രവര്ത്തനം അനുവദിക്കും. മറ്റു കടകള് തിങ്കള്, ബുധന്, വെള്ളി ദിവസങ്ങളില് രാവിലെ ഏഴ് മുതല് വൈകുന്നേരം ഏഴ് വരെ പ്രവര്ത്തനം അനുവദിക്കും. ബീവറേജസ് ഔട്ട്ലെറ്റുകള്, ബാറുകള് എന്നിവയുടെ ടേക്ക് എവേ കൗണ്ടറുകള് മാത്രം. എല്ലാ സ്വകാര്യ സ്ഥാപനങ്ങള്ക്കും തിങ്കള്, ബുധന്, വെള്ളി പകുതി ജീവനക്കാരുമായി പ്രവര്ത്തിക്കാം. അക്ഷയ കേന്ദ്രങ്ങളും രാവിലെ ഏഴ് മുതല് രാത്രി ഏഴ് വരെ പ്രവര്ത്തിക്കാം. പരസ്പര സമ്പര്ക്കമില്ലാത്ത ഔട്ട്ഡോര് സ്പോര്ട്സ് പ്രവര്ത്തനങ്ങള് അനുവദിക്കും. രാവിലെയും വൈകുന്നേരവുമുള്ള വ്യായാമങ്ങള് സാമൂഹിക അകലം പാലിച്ച് അനുവദിക്കും. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്സല്/ ഹോം ഡെലിവറി എന്നിവ മാത്രം. വീടുകളില് ജോലിക്ക് പോവുന്നവരുടെ യാത്ര അനുവദിക്കും.
കാറ്റഗറി എയില് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്, കമ്പനികള്, കമ്മീഷനുകള്, കോര്പ്പറേഷനുകള്, സ്വയംഭരണ സ്ഥാപനങ്ങള് എന്നിവ 25 ശതമാനം ജീവനക്കാരെ ഉള്പ്പെടുത്തി പ്രവര്ത്തിക്കാം. ശേഷിച്ചവര്ക്ക് വര്ക്ക് ഫ്രം ഹോം ഡ്യൂട്ടി. എല്ലാ കടകളും (അക്ഷയ കേന്ദ്രങ്ങളുള്പ്പെടെ) 50 ശതമാനം വരെ ജീവനക്കാരെ ഉള്പ്പെടുത്തി രാവിലെ ഏഴ് മുതല് വൈകുന്നേരം ഏഴ് വരെ പ്രവര്ത്തനം അനുവദിക്കും. ഓട്ടോ, ടാക്സി പ്രവര്ത്തിക്കാം. ഡൈവര്ക്ക് പുറമെ ടാക്സികളില് മൂന്ന് യാത്രക്കാരെയും ഓട്ടോകളില് രണ്ട് യാത്രക്കാരെയും അനുവദിക്കും. കുടുംബാംഗങ്ങള് ആണെങ്കില് ഈ നിയന്ത്രണം ബാധകമല്ല. ബീവറേജസ് ഔട്ട്ലെറ്റുകള്, ബാറുകള് എന്നിവയുടെ ടേക്ക് എവേ കൗണ്ടറുകള് മാത്രം. പരസ്പര സമ്പര്ക്കമില്ലാത്ത ഔട്ട്ഡോര് സ്പോര്ട്സ് പ്രവര്ത്തനങ്ങള് അനുവദിക്കും. ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ ഏഴ് മുതല് രാത്രി ഏഴ് വരെ പാഴ്സല്/ ഹോം ഡെലിവറി എന്നിവ മാത്രം. ഹോം ഡെലിവറി രാത്രി 9.30 വരെ. വീടുകളില് ജോലിക്ക് പോവുന്നവരുടെ യാത്ര അനുവദിക്കും.
RELATED STORIES
മലപ്പുറം-കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15-ാം ജില്ല, പ്രവാസികള്ക്ക്...
6 Oct 2024 3:00 PM GMTഇസ്രായേല് ബസ് സ്റ്റേഷനില് വെടിവെപ്പ്; ഒരു മരണം; ഗസയില് നിന്ന്...
6 Oct 2024 2:45 PM GMTഇസ്രായേല് കൂട്ടകുരുതിക്ക് ഒരു വര്ഷം; ഗസയ്ക്ക് ഐക്യദാര്ഢ്യവുമായി...
6 Oct 2024 1:59 PM GMTഉമര് ഖാലിദിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും
6 Oct 2024 10:50 AM GMTആന്ധ്രാ തീരത്ത് ചക്രവാത ചുഴി; സംസ്ഥാനത്ത് മഴ കനക്കും
6 Oct 2024 9:49 AM GMTമുംബൈയിൽ കെട്ടിടത്തിൽ തീപിടിത്തം : കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ...
6 Oct 2024 9:30 AM GMT