Kannur

കണ്ണൂരില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ യുവാവ് മരിച്ച നിലയില്‍

കുറുവ റോഡിലെ കര്‍ക്കാന്റെവിട ടി പി മുനീറാണ്(35) മരിച്ചത്

കണ്ണൂരില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ യുവാവ് മരിച്ച നിലയില്‍
X

കണ്ണൂര്‍: നിര്‍ത്തിയിട്ട ഓട്ടോയില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി. താഴെചൊവ്വ ഉരുവച്ചാല്‍ പള്ളി മതിലിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട ഓട്ടോയിലാണ് സിറ്റി കുറുവ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറുവ റോഡിലെ കര്‍ക്കാന്റെവിട ടി പി മുനീറാണ്(35) മരിച്ചത്. ഇന്ന് പുലര്‍ച്ചെ നമസ്‌കരിക്കാന്‍ സമീപത്തെ പള്ളിയിലെത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. മുഖത്ത് പരിക്കേറ്റതിനാല്‍ സംഭവത്തില്‍ ദുരൂഹതയുള്ളതായി സംശയമുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു. ടൗണ്‍ ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.




Next Story

RELATED STORIES

Share it